നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൗരത്വ ബില്‍ ചര്‍ച്ചയ്ക്കിടെ പ്രതിഷേധിച്ച യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

  പൗരത്വ ബില്‍ ചര്‍ച്ചയ്ക്കിടെ പ്രതിഷേധിച്ച യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

  പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഘാടകരുടെ പരാതിയിലാണ് നടപടി

  News 18

  News 18

  • Share this:
  കൊച്ചി: കലൂര്‍ പാവക്കുളം ക്ഷേത്രത്തിലെ പൗരത്വ ബില്‍ ചര്‍ച്ചയില്‍ പ്രതിഷേധിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഘാടകരുടെ പരാതിയിലാണ് നടപടി. ചര്‍ച്ചയില്‍ വിയോജിപ്പ് അറിയിച്ച യുവതിയെ സംഘാടകര്‍ വളഞ്ഞിട്ട് അവഹേളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

  ജനജാഗരണ സമിതി കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ നടത്തിയ മാതൃസംഗമത്തിനിടെയാണ് സംഭവം. പൗരത്വ ബില്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ കൊച്ചിയില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ ആതിരയാണ് വിയോജിപ്പുമായി എഴുനേറ്റത്. അഭിപ്രായം പറയാന്‍ ആതിര ആവര്‍ത്തിച്ചു ശ്രമിച്ചതോടെ കയ്യേറ്റവും അവഹേളനവും ആരംഭിച്ചു. ഈ  ദൃശ്യങ്ങള്‍ അതിവേഗം പ്രചരിച്ചതോടെ സംഘാടകര്‍ പൊലീസില്‍ പരാതി നല്‍കി.

  Also read: കാക്ക ഏറ്റവും ബുദ്ധിയുള്ള പക്ഷിയാണോ ? കാക്കത്തൊള്ളായിരം കാരണങ്ങൾ

  പരിപാടി തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന ബിജെപി വ്യവസായ സെല്‍ സംസ്ഥാന കണ്‍വീനര്‍ സി.വി സജിനിയുടെ പരാതിയിൽ ആതിരയ്‌ക്കെതിരേ നോര്‍ത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് ആതിര യോഗം തടസപ്പെടുത്തിയതെന്നാണ് സംഘാടകരുടെ വാദം. കേസ് എടുത്ത പൊലീസ് നടപടിക്കെതിരേയും വ്യപാകമായി പ്രതിഷേധം ഉയരുന്നുണ്ട്.
  First published:
  )}