• HOME
  • »
  • NEWS
  • »
  • kerala
  • »
  • Saji Cheriyan| ഭരണഘടനയ്ക്കെതിരായ പരാമർശം; സജി ചെറിയാനെതിരെ കേസെടുത്തു

Saji Cheriyan| ഭരണഘടനയ്ക്കെതിരായ പരാമർശം; സജി ചെറിയാനെതിരെ കേസെടുത്തു

ദേശാഭിമാനം വ്രണപ്പെടുത്തിയെന്ന് സജി ചെറിയാനെതിരെയുള്ള കേസ്.

സജി ചെറിയാൻ

സജി ചെറിയാൻ

  • Last Updated :
  • Share this:
    പത്തനംതിട്ട: മല്ലപ്പള്ളിയിൽ ഭരണഘടനയ്ക്കെതിരായ പരാമർശത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ (Saji Cheriyan) പൊലീസ് കേസെടുത്തു. പത്തനംതിട്ട കീഴ്വായ്പൂർ പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. തിരുവല്ല കോടതിയുടെ ഉത്തരവനുസരിച്ചാണ് നടപടി. ദേശാഭിമാനം വ്രണപ്പെടുത്തിയെന്ന് സജി ചെറിയാനെതിരെയുള്ള കേസ്.

    പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ (Prevention of Insults to National Honour) രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.

    ഇതിനിടെ ചെങ്ങന്നൂരിൽ ഇന്ന് വൈകിട്ട് സജി ചെറിയാന് നൽകാനിരുന്ന സ്വീകരണം സിപിഎം ഒഴിവാക്കി. കാലാവസ്ഥ പ്രതികൂലമാണെന്നും സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് മറ്റൊരു ദിവസം നടത്തുമെന്നുമാണ് ഏരിയ കമ്മിറ്റിയുടെ വിശദീകരണം. വൈകിട്ട് 4 മണിക്ക് കാഞ്ഞിരത്തുമൂടിൽ നിന്ന് സജി ചെറിയാനെ ആനയിച്ച് കൊണ്ടുവരാനായിരുന്നു തീരുമാനം. 4.30ന് ചെങ്ങന്നൂര്‍ ബഥേല്‍ ജംഗ്ഷനില്‍ സ്വീകരണ സമ്മേളനവും തീരുമാനിച്ചിരുന്നു.

    Also Read-മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജി വെക്കണം: വിഡി സതീശൻ

    അതേസമയം, സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്നാവർത്തിച്ച് പ്രതിപക്ഷം വീണ്ടും രംഗത്തത്തി. മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വിശദീകരിക്കണമെന്നും പാർട്ടിയുടെ നിലപാടി സിപിഎം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.

    Also Read-സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തുപോകുമ്പോൾ ചർച്ചയാകുന്ന 'കൊന്ത'

    കോടതികളിൽ ചോദ്യം ചെയ്യപ്പട്ടാൽ മാത്രം എംഎൽഎ സ്ഥാനം രാജിവെക്കുന്ന കാര്യം തീരുമാനിച്ചാൽ മതിയെന്ന നിലപാടിലാണ് സിപിഎം. ഇതിനിടയിൽ പുതിയ മന്ത്രി ഉടൻ വേണോയെന്ന കാര്യം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും.
    Published by:Naseeba TC
    First published: