കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മോഫിയ പര്വീന് (Mofia Parveen) ജീവനൊടുക്കിയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യയ്ക്ക് (Suicide) കാരണക്കാരായ ഭര്‍ത്താവ് സുഹൈല്‍ ഒന്നാം പ്രതിയും, സുഹൈലിന്റെ മതാപിതാക്കള്‍ രണ്ടും, മുന്നും പ്രതികളുമാണ്.
മോഫിയ ഭര്‍തൃവീട്ടില്‍ സ്ത്രീധന പീഡനത്തിനും,ഗാര്‍ഹിക പീഡനത്തിനും ഇരയായെന്ന് കുറ്റപത്രം പറയുന്നത്. അലുവ കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയത് ആത്മഹത്യാ പ്രേരണക്കുറ്റമാണ് സുഹൈലിനും മാതാപിതാക്കള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
നവംബര്‍ 23- ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്വിന് (21) നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 11 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീന്റെയും മുഹ്സിന്റെയും വിവാഹം കഴിഞ്ഞത്. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.
തുടര്‍ന്ന് ആലുവ ഡി.വൈ.എസ്.പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്കി. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ സി. ഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കളുടെ ആരോപണം.
കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധിക്കുവാനും പെണ്‍കുട്ടിയുടെ ബന്ധുകള്‍ തീരുമാനിച്ചിരുന്നു. ആലുവ സി.ഐ വളരെ മോശമായാണ് പെരുമാറിയതെന്ന ആക്ഷേപവും പെണ്‍കുട്ടിയുടെ പിതാവും, ബന്ധുക്കളും ഉയര്‍ത്തിയിരുന്നു.
സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ പിന്നാലെ പ്രശ്നത്തില്‍ ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ സി.ഐക്കെതിരെ നടപടി ഉദ്യോഗസ്ഥ തലത്തില്‍ നടപടിയെടുത്തിരുന്നു. ആദ്യം സി. ഐ. യെ സ്റ്റേഷന് ചുമതലയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. തൊടുപുഴയില്‍ സ്വകാര്യ കോളജില്‍ എല്‍. എല്‍. ബി വിദ്യാര്‍ഥിയായിരുന്നു മോഫിയ.
Also Read-Police Station Attack| തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീന്റെ ഭര്‍ത്താവ് സുഹൈലിനെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് മാതാപിതാക്കളും അറസ്റ്റിലായി. ഒടുവില്‍ മാതാപിതാക്കളുടെ പ്രായവും, ആരോഗ്യ സ്ഥിതിയും കണക്കിലെടുത്ത് ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
K-Fon | 'കെ-ഫോണ്‍ ഇങ്ങെത്തി'; 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ബ്രോഡ്ബാന്റ് കണക്ഷന്; മുഖ്യമന്ത്രി
സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും വലിയ സമരം സംഘടിപ്പിച്ചിരുന്നു. ആലുവ പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ സമരം ആക്രമത്തിലാണ കലാശിച്ചിരുന്നത്. ഇതിന്റെ പേരില്‍ അന്‍വര്‍ സാദത്ത് എം. എല്‍. എയ്ക്കും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുത്തിരുന്നു. സമര നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ തീവ്രവാദ ബന്ധം ആരോപിച്ച് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.