തിരുവനന്തപുരം: എസ് എ പി ക്യാമ്പിൽ നിന്നും കാണാതായത് 3,636 വെടിയുണ്ടകൾ മാത്രമെന്ന് ക്രൈംബ്രാഞ്ച്. എ ഡി ജി പി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. സിഎജി റിപ്പോർട്ടിൽ പറഞ്ഞതിന്റെ മൂന്നിലൊന്നിലധികം വരും ഇത്.
1,415 ഇൻസാസ് വെടിയുണ്ടകൾ ഉൾപ്പെടെ 12,061 വെടിയുണ്ടകൾ കാണാനില്ലായിരുന്നു സിഎജി റിപ്പോർട്ട്.. എന്നാൽ ക്രൈംബ്രാഞ്ച് പരിശോധനയിൽ ഇൻസാസ് വെടിയുണ്ടകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തൽ. സി എ ജി റിപ്പോർട്ട് പ്രകാരം നഷ്ടമായത് 1,576 എ കെ - 47 വെടിയുണ്ടകൾ. എന്നാൽ നഷ്ടമായത് ഒമ്പതെണ്ണം മാത്രം. സെൽഫ് ലോഡിംഗ് റൈഫിളുകളിലെ 3,627 വെടിയുണ്ടകൾ കാണാതായതായും പരിശോധനയിൽ കണ്ടെത്തി. സി എ ജി റിപ്പോർട്ടിലിത് 8,898 എണ്ണമായിരുന്നു.
രാവിലെ 11 മണി മുതലാണ് എസ് എ പി ക്യാമ്പിലെ പരിശോധന ആരംഭിച്ചത്. ഐ ജി എസ് ശ്രീജിത്ത്, ഡിവൈഎസ്പി അനിൽകുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. 3,636 വെടിയുണ്ടകളെ സംബന്ധിച്ച് വ്യക്തമായ രേഖകളില്ല.. ഇക്കാര്യം സമഗ്രമായി അന്വേഷിക്കും. ക്രൈംബ്രാഞ്ച് പരിശോധന സി എ ജിക്ക് എതിരല്ലെന്നും തച്ചങ്കരി പറഞ്ഞു.
സി എ ജി പറഞ്ഞയത്ര വെടിയുണ്ടകൾ നഷ്ടപ്പെട്ടിട്ടില്ല എന്നത് ആഭ്യന്തര വകുപ്പിന് ആശ്വാസമാണ്. പക്ഷേ 3,636 വെടിയുണ്ടകൾ കാണാതായതിന് പൊലീസിന് മറുപടി പറയേണ്ടി വരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bullet, Cag report, Crimebranch, Kerala police, Sap camp, Tomin j thachankari