HOME /NEWS /Kerala / നടൻ സൂര്യയ്ക്ക് പിറന്നാൾ ആശംസയുമായി ബസിന് മുന്നിൽ ബലൂണും പോസ്റ്ററും; പിഴ അടപ്പിച്ച് പൊലീസ്

നടൻ സൂര്യയ്ക്ക് പിറന്നാൾ ആശംസയുമായി ബസിന് മുന്നിൽ ബലൂണും പോസ്റ്ററും; പിഴ അടപ്പിച്ച് പൊലീസ്

സൂര്യയ്ക്ക് പിറന്നാൾ‌ ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്ററും ബലൂണും കെട്ടി സര്‍‌വീസ് നടത്തുകയായിരുന്നു ബസ്.

സൂര്യയ്ക്ക് പിറന്നാൾ‌ ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്ററും ബലൂണും കെട്ടി സര്‍‌വീസ് നടത്തുകയായിരുന്നു ബസ്.

സൂര്യയ്ക്ക് പിറന്നാൾ‌ ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്ററും ബലൂണും കെട്ടി സര്‍‌വീസ് നടത്തുകയായിരുന്നു ബസ്.

  • Share this:

    കൊല്ലം: നടൻ സൂര്യയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് മുന്നിൽ ബലൂണും പോസ്റ്ററും പതിച്ച ബസിനെ പിടികൂടി പിഴയടപ്പിച്ച് പൊലീസ്. കൊല്ലം നഗരത്തിൽ കച്ചേരി ജംഗഷനിലാണ് സംഭവം. ചവറ-കൊട്ടിയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് പൊലീസ് പിടിച്ചത്.

    സൂര്യയ്ക്ക് പിറന്നാൾ‌ ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്ററും ബലൂണും കെട്ടി സര്‍‌വീസ് നടത്തുകയായിരുന്നു ബസ്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് ബലൂണുകൾ കെട്ടിയത്. ഇടതുഭാഗം പൂർണമായി കാണാൻ കഴിയാത്ത നിലയിലായിരുന്നെന്ന് പൊലീസ് പറയുന്നു.

    അപകടകരമായി ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ട കൊല്ലം സിറ്റി ട്രാഫിക് എസ്ഐ കച്ചേരിലിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസിന് വിവരം അറിയിച്ചു.തുടർന്ന് ബസ് പിടികൂടുകയായിരുന്നു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    Also Read-Accident | റോഡിൽ ബൈക്ക് തെന്നി വീണ് വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

    ട്രാഫിക് എസ്ഐ എ ഷഹലുദ്ദീൻ സ്ഥലത്തെത്തി ജീവനക്കാരെ പുറത്തിറക്കി. ബസിന് മുന്നില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററുകളും ബലൂണുകളും നീക്കി. അപകടകരമായ രീതിയിൽ സർവീസ് ന‍ടത്തിയതിന് പിഴ ഈടാക്കിയശേഷം ബസ് വിട്ടു നൽകി.

    KSRTC | സ്കൂട്ടർ യാത്രികൻ ബസിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി

    ആലപ്പുഴ: സ്കൂട്ടർ യാത്രികൻ ബസിനടിയിൽപ്പെട്ട് മരിച്ച സംഭവം ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് കണ്ടെത്തിയതോടെ ഡ്രൈവറെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ ശൈലേഷ് കെവിയെയാണ് വിജലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. ജനറല്‍ ആശുപത്രി ജങ്ഷന് സമീപമാണ് വെള്ളിയാഴ്ച വൈകിട്ട് അപകടം ഉണ്ടായത്.

    ശരിയായ ദിശയില്‍ പോകുയായിരുന്ന സ്‌കൂട്ടറില്‍ അശ്രദ്ധമായി മറികടന്നെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം അപകടം നടന്നതിന് പിന്നാലെ പുറത്തുവന്നിരുന്നു. ബസ് തെറ്റായ ദിശയില്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അപകടത്തില്‍ ആലപ്പുഴ കരളകം വാര്‍ഡ് കണ്ണാട്ടുചിറയില്‍ മാധവനാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

    First published:

    Tags: Actor Suriya, Private bus