• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആറാം ക്ലാസുകാരൻ പിതാവിന്റെ ബൈക്കിൽ കറങ്ങിനടന്നു; 13,500 രൂപ പിഴയീടാക്കി പൊലീസ്

ആറാം ക്ലാസുകാരൻ പിതാവിന്റെ ബൈക്കിൽ കറങ്ങിനടന്നു; 13,500 രൂപ പിഴയീടാക്കി പൊലീസ്

നാട്ടുകാരാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കണ്ണൂർ: പന്ത്രണ്ടുകാരൻ ബൈക്കോടിച്ചതിന് പിതാവിന് 13,500 രൂപ പിഴയിട്ട് പൊലീസ്. ആറളം ചെടിക്കുളത്താണ് സംഭവം. ആറാം ക്ലാസ് വിദ്യാർഥി പിതാവിന്റെ ബൈക്കിൽ ആറളം-ചെടിക്കുളം റോഡില്‍ ചുറ്റിയടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയത്.

    തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കുടമയും കുട്ടിയുടെ പിതാവുമായി ചെടിക്കുളത്ത് കക്കോടി സ്വദേശിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും പിഴയീടാക്കുകയുമായിരുന്നു.

    Also Read-കാട്ടുപന്നിയെ കൊല്ലാൻവെച്ച നാടൻ ബോംബ് പൊട്ടി; റബർ ടാപ്പിങ്ങിന് പോയ ആളുടെ കൈവിരൽ നഷ്ടമായി

    നാല് വയസുകാരന്റെ മുഖത്ത് ഓല മടലുകൊണ്ട് അടിച്ചു; രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

    തൃശൂർ: ഓല മടൽ കൊണ്ട് രണ്ടാനച്ഛൻ കുട്ടിയുടെ മുഖത്ത് അടിച്ചു. കുന്നംകുളം തുവാനൂരിലാണ് നാലു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാനച്ഛനായ പ്രസാദിനെതിരെ കേസെടുക്കാൻ പൊലീസിന് ചൈൽഡ് വെൽഫെയർ കമ്മറ്റി നിർദ്ദേശം നൽകി.

    തൃപ്രയാർ സ്വദേശി പ്രസാദ് പാലക്കാട് സ്വദേശിയായ യുവതിയുടെ 4 വയസുള്ള കുട്ടിയെയാണ് ക്രൂരമായി മർദ്ദിച്ചത്. തൃപ്രയാർ സ്വദേശിയായ പ്രസാദും യുവതിയും തുവാനൂരിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കടുത്ത പനിയായിരുന്നു കുട്ടിക്ക്. ഇടവിട്ട് കുട്ടി കരഞ്ഞിരുന്നു. ഉറങ്ങാൻ അനുവദിച്ചില്ലെന്ന് പറഞ്ഞാണ് പ്രസാദ് മടൽ കൊണ്ട് കുട്ടിയെ ആക്രമിച്ചത്.

    കുട്ടിയെ ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റ പാടുകളും പരിക്കുകളുമുണ്ടായിരുന്നു. കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം പ്രസാദ് ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: