Kerala Local Body Elections 2020 | കണ്ണൂരിൽ പോളിങ് സ്റ്റേഷനു സമീപത്തുനിന്ന് ഉഗ്രശേഷിയുള്ള 5 ബോബുകൾ കണ്ടെടുത്തു
Kerala Local Body Elections 2020 | കണ്ണൂരിൽ പോളിങ് സ്റ്റേഷനു സമീപത്തുനിന്ന് ഉഗ്രശേഷിയുള്ള 5 ബോബുകൾ കണ്ടെടുത്തു
ഇന്നലെ മുഴക്കുന്ന് പഞ്ചായത്തിൽ ഉഗ്രസ്ഫോടനം നടന്നിരുന്നു.
kannur bomb
Last Updated :
Share this:
കണ്ണൂർ: കണ്ണൂരിൽ പോളിങ് ബൂത്തിന് സമീപത്തുനിന്ന് ഉഗ്രശേഷിയുള്ള അഞ്ചു ബോംബുകൾ പുറത്തെടുത്തു. മുഴക്കുന്ന് പോളിംഗ് ബൂത്തിന്റെ 100 മീറ്റർ അകലെ നിന്ന് ഉഗ്രശേഷിയുള്ള അഞ്ചു ബോംബുകൾ പൊലീസ് കണ്ടെടുത്തു. ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെടുത്തത്.
പാല ഗവ: ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കലുങ്കിന് അടിയിൽ നിന്നാണ് പൊലീസ് ബോംബ് കണ്ടെടുത്തത്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്ഥലം സന്ദർശിച്ചു. ഇന്നലെ മുഴക്കുന്ന് പഞ്ചായത്തിൽ ഉഗ്രസ്ഫോടനം നടന്നിരുന്നു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട പോളിങ്ങിനിടയിൽ നാദാപുരത്ത് സംഘർഷമുണ്ടായി. നാദാപുരം കല്ലാച്ചിക്കടുത്ത ചിയ്യൂർ എൽ പി സ്കൂളിലാണ് സംഘർഷം ഉടലെടുത്തത്. കൂട്ടം ചേർന്ന് നിൽക്കുന്നവരോട് പിരിഞ്ഞു പോകണമെന്ന ആവശ്യത്തിന് പിന്നാലെയാണ് സംഘർ ഷമണ്ടായത്. വാക്കേറ്റം രൂക്ഷമായതോടെ പോലീസ് ലാത്തി വീശി. പിന്നീട് ഗ്രാനേഡും പ്രയോഗിച്ചു സംഘർഷം രൂക്ഷമാകുമെന്നായതോടെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഇടപെട്ടതോടെ സാധാരണ നില കൈവന്നിട്ടുണ്ട്. പാർട്ടി നേതാക്കളുടെ യോഗം ചേരുന്നുണ്ട്. വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി.
ഏറാമല പഞ്ചായത്തിലെ തുരുത്തിയിൽ വോട്ടെടുപ്പിനിടെ നേരിയ സംഘർഷാവസ്ഥ ഉണ്ടായി. ജനകീയ മുന്നണി - എൽ ഡി എഫ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കത്തെ തുടർന്ന് പോലീസ് ഇടപെടുകയായിരുന്നു. പോലീസ് പ്രവർത്തകരെ വിരട്ടിയോടിച്ചു. രാവിലെ മുതൽ ഇരുമുന്നണി പ്രവർത്തകരും തമ്മിൽ വാക്കേറ്റം നടന്നിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.