• HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിൽ വടിവാളുൾപ്പെടെയുള്ള മാരകായുധങ്ങൾ ചാക്കിൽ കെട്ടി ഓവുചാലിൽ ഒളിപ്പിച്ച നിലയിൽ

കണ്ണൂരിൽ വടിവാളുൾപ്പെടെയുള്ള മാരകായുധങ്ങൾ ചാക്കിൽ കെട്ടി ഓവുചാലിൽ ഒളിപ്പിച്ച നിലയിൽ

സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ച നലിയിലായിരുന്നു ആയുധങ്ങൾ

  • Share this:
    കണ്ണൂർ: വടിവാളുൾപ്പെടെയുള്ള മാരകായുധങ്ങൾ ചാക്കിൽ കെട്ടി ഓവുചാലിൽ ഒളിപ്പിച്ച നിലയിൽ. വിളക്കോട്- മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാടുനിന്നാണ് മാരകായുധങ്ങൾ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങൾ ഓവുചാലിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

    സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ച നലിയിലായിരുന്നു ആയുധങ്ങൾ. ഏഴു വടിവാളുകൾ, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Also Read-ലോട്ടറി തട്ടിലേക്ക് വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്താൻ ശ്രമം; വിൽപനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    മുഴക്കുന്ന് എസ്ഐ ഷിബു, എസ്ഐ നാസർ പൊയിലൻ, എഎസ്ഐ രാജ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മാരകായുധങ്ങൾ കസ്റ്റഡിയിലെടുത്തത്.
    Published by:Jayesh Krishnan
    First published: