• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കളിയിക്കാവിള കൊലപാതകം; സൈനികർ ഉപയോഗിക്കുന്ന തോക്ക് പ്രതികളുടെ കൈവശം എങ്ങിനെ വന്നു?

സൈനികരുടെ കൈവശമുള്ള പ്രത്യേക ഇറ്റാലിയൻ നിർമിത തോക്കാണ് ഇതെന്ന് കേസ് അന്വേഷിക്കുന്ന തമിഴ്നാട് ക്യൂബ്രാഞ്ച് വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: January 23, 2020, 3:51 PM IST
കളിയിക്കാവിള കൊലപാതകം; സൈനികർ ഉപയോഗിക്കുന്ന തോക്ക് പ്രതികളുടെ കൈവശം എങ്ങിനെ വന്നു?
kaliyikkavila murder
  • Share this:
കൊച്ചി: കളിയിക്കാവിള ചെക്കുപോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ ഗ്രേഡ് എഎസ്ഐ വിൽസനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ചത് സൈനികർ ഉപയോഗിക്കുന്ന തരം തോക്കാണെന്ന് ക്യൂബ്രാഞ്ച്. സൈനികരുടെ കൈവശമുള്ള പ്രത്യേക ഇറ്റാലിയൻ നിർമിത തോക്കാണ് ഇതെന്ന് കേസ് അന്വേഷിക്കുന്ന തമിഴ്നാട് ക്യൂബ്രാഞ്ച് വ്യക്തമാക്കി.

also read:Good News: 'കോഴിക്കോട്ടെ ഓട്ടോറിക്ഷക്കാരാണ്...അതെല്ലാം തിരികെ കിട്ടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു'

കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെയാണ് തോക്ക് കണ്ടെടുത്തത്. എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍ നിന്നാണ് തോക്ക് കണ്ടെടുത്തത്. പ്രതികളെ തെളിവെടുപ്പിനായി എറണാകുളത്ത് എത്തിച്ചിരുന്നു.

തോക്ക് എങ്ങനെ പ്രതികൾക്ക് ലഭിച്ചുവെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും ക്യൂബ്രാഞ്ച് പറഞ്ഞു. അതേസമയം ഈ തോക്ക് തന്നെയാണോ പ്രതികൾ എഎസ്ഐയെ വധിക്കാൻ ഉപയോഗിച്ചതെന്ന കാര്യത്തിലും കൂടുതൽ അന്വേഷണം നടക്കുകയാണ്.

കേസില്‍ അറസ്റ്റിലായ മുഖ്യപ്രതികളായ അബ്ദുള്‍ ഷമീമിന്റെയും തൗഫീഖിന്റെയും മൊഴിയനുസരിച്ച് രണ്ടു പേരെയും ഇവിടേക്കെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 23, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍