തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരേ കൂടുതല്‍ തെളിവുകള്‍. കടത്തിന്റെ പേരില്‍ ഇരുവരും എപ്പോഴും കുറ്റപ്പെടുത്താറുണ്ടായിരുന്നെന്ന ലേഖയുടെ കുറിപ്പ് പൊലീസ് കണ്ടെടുത്തു. രണ്ടാഴ്ചമുന്പ് വസ്തുവില്പന തടയാനായി മന്ത്രവാദം നടത്തിയെന്നു ചന്ദ്രന് മൊഴിനല്‍കി.
ലേഖയും, മകള്‍ വൈഷ്ണവിയും ആത്മഹത്യചെയ്ത കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ വെള്ളറട സിഐ യുടെ നേതൃത്വത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഗള്‍ഫില്‍ നിന്ന് അയച്ച പണം എന്ത് ചെയ്തെന്ന് ചോദിച്ച് കുറ്റപ്പെടുത്തിയിരുന്നെന്നും, കടം എങ്ങനെ ഉണ്ടായെന്ന് ചോദിച്ചെന്നും വീട്ടില്‍ നിന്ന് കണ്ടെടുത്ത ലേഖയുടെ നോട്ട് പുസ്തകത്തിലെ കുറിപ്പുകളില്‍ പറയുന്നു.
നെയ്യാറ്റിൻകര ആത്മഹത്യ: വസ്തുവിൽപന തടയാൻ ശ്രമിച്ചെന്ന് ചന്ദ്രന്റെ കുറ്റസമ്മതം
ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യക്കുറിപ്പിലെ ആരോപണങ്ങള്‍ ആദ്യം ചന്ദ്രന് നിഷേധിച്ചെങ്കിലും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയായിരുന്നു. ജപ്തി ഒഴിവാക്കാന്‍ വീട് വില്ക്കാന് ലേഖ പറഞ്ഞെങ്കിലും ചന്ദ്രനും, മാതാവ് കൃഷ്ണമ്മയും എതിര്‍ത്തു. വസ്തു വില്‍ക്കാതിരിക്കാന്‍ കൃഷ്ണമ്മയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രണ്ടാഴ്ചമുന്പും മന്ത്രവാദം നടത്തിയെന്നും ചന്ദ്രന് പൊലീസിന് മൊഴി നല്കി. മന്ത്രവാദം നടത്തിയ ആളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ അപേക്ഷ നല്‍കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Neyyattinkara suicide, Neyyattinkara suicide case, കേരള പൊലീസ്, നെയ്യാറ്റികര ആത്മഹത്യ, നെയ്യാറ്റിൻകര ആത്മഹത്യ കേസ്