കോഴിക്കോട്: യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ്. വയനാട് കണിയാമ്പറ്റ പള്ളിയാലിൽ വീട്ടിൽ തൻസിയ(25)യെ ഇന്നലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാഭാവികമരണമാണെന്ന് കണിയാമ്പറ്റ പൊലീസ് അറിയിച്ചു. തൻസിയ അപസ്മാരരോഗത്തിനുള്ള ചികിത്സയിലായിരുന്നെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.
സുഹൃത്തും ഡോക്ടറുമായ ജസ്‌ല കുടുംബസമേതം താമസിക്കുന്ന പാലാഴി പാലയിലെ ഫ്‌ളാറ്റിൽ ഏഴാംനിലയിലെ ഏഴ് എഫിൽ ചൊവ്വാഴ്ച രാത്രിയാണ് തൻസിയ എത്തിയത്. ഭക്ഷണം കഴിച്ചശേഷം കിടന്ന തൻസിയ രാവിലെ വിളിച്ചിട്ടും വാതിൽ തുറന്നില്ല.
Also Read-കോഴിക്കോട് യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പിന്നീട് ഫ്‌ളാറ്റ് ജീവനക്കാരുടെ സഹായത്തോടെ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോൾ വായിൽനിന്ന് നുരയും പതയും വന്നനിലയിൽ കമിഴ്ന്നുകിടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പോലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി മരണം സ്ഥിരീകരിച്ചു.
കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥിനിയാണ് തൻസിയ. ഭർത്താവ്: താമരശ്ശേരി പുത്തൻവീട്ടിൽ ഫരീദ് (ബിസിനസ്). പിതാവ്: പരേതനായ ഷൗക്കത്ത്. മാതാവ്: ആമിന. സഹോദരങ്ങൾ: ആസിഫ് അലി, അൻസിത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.