തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിയെ കുത്താൻ ഉപയോഗിച്ച കത്തി വാങ്ങിയത് ഓൺലൈനിലെന്ന് പ്രതികൾ. കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്താണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ഓൺലൈൻ വഴി വാങ്ങിയ കത്തി യൂണിയൻ ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്.
അഖിലിനെ കുത്തിയ ദിവസം രാവിലെ മുതൽ തന്നെ കത്തി പോക്കറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും പ്രതികൾ വ്യക്തമാക്കി. ഇക്കഴിഞ്ഞ 12 നാണ് യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിന് കുത്തേൽക്കുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ആർ.ശിവരഞ്ജിത്ത്, എ.എൻ.നസീം എന്നിവരെ കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി ക്യാംപസിൽ എത്തിച്ചിരുന്നു. ഇവിടെ നിന്നും കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
Also Read-യൂണിവേഴ്സിറ്റി കോളേജ്: ഡോ. സി.സി. ബാബു പുതിയ പ്രിൻസിപ്പാൾ
കോളജിനുള്ളിൽ കയറുന്ന ഭാഗത്ത്, ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തെ ചവറുകൾക്കിടയിൽ മണ്ണിൽ താഴ്ത്തിയ നിലയിലായിരുന്നു കത്തി. മുഖ്യപ്രതിയായ ശിവരഞ്ജിത്ത് തന്നെയാണ് കത്തി പുറത്തെടുത്ത് നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sfi, University college, University college murder attempt case, University college SFI, എസ്.എഫ്.ഐ, കേരള പൊലീസ്, യൂണിവേഴ്സിറ്റി കോളേജ്, വധശ്രമക്കേസ്