• HOME
  • »
  • NEWS
  • »
  • kerala
  • »
  • രഹസ്യ അറയിൽ പഴ്സിൽ വെള്ളപ്പൊടി; ജോളിയുടെ കാറിൽ കണ്ടെത്തിയത് സയനൈഡെന്ന് സംശയം

രഹസ്യ അറയിൽ പഴ്സിൽ വെള്ളപ്പൊടി; ജോളിയുടെ കാറിൽ കണ്ടെത്തിയത് സയനൈഡെന്ന് സംശയം

ചോദ്യം ചെയ്യലിനിടെ ജോളി പറഞ്ഞതനുസരിച്ചാണ് കാർ പരിശോധിച്ചത്.

ഫയൽ ചിത്രം

ഫയൽ ചിത്രം

  • Share this:
    കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ കാറിൽ നിന്ന് സയനൈഡ് എന്ന് സംശയിക്കുന്ന പദാർഥം കണ്ടെത്തി. കാറിലെ രഹസ്യ അറയിൽ പഴ്സിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇത് കണ്ടെത്തിയത്. ഡ്രൈവർ സീറ്റിന്‍റെ സമീപത്താണ് ഈ രഹസ്യ അറ. ഇത് സയനൈഡാണോ എന്ന് സ്ഥിരീകരിക്കാൻ പരിശോധനയ്ക്കയയ്ക്കും.

    also read;കിടക്ക പങ്കിടില്ല എന്ന് വാശി പിടിക്കുന്ന പങ്കാളിയാണോ? ഡോ: ഷിനു ശ്യാമളൻ എഴുതുന്നു

    ചോദ്യം ചെയ്യലിനിടെ ജോളി പറഞ്ഞതനുസരിച്ചാണ് കാർ പരിശോധിച്ചത്. ജോളിയുടെ വീടിനു തൊട്ടടുത്ത മറ്റൊരു വീട്ടിലാണ് കാർ ഇട്ടിരുന്നത്. കാറിലാണ് സയനൈഡ് സൂക്ഷിച്ചിരുന്നതെന്നാണ് ജോളി മൊഴി നൽകിയിരിക്കുന്നത്.

    അതേസമയം ജോളിയെയും രണ്ടാം ഭർത്താവ് ഷാജുവിനെയും കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. ഷാജു വിന്റെ പിതാവ് സക്കറിയെയും ചോദ്യം ചെയ്യും. സിലിയുടെ ആഭരണങ്ങൾ ജോണ്‍സന് കൈമാറിയന്ന് ജോളി ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്.
    First published: