• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം; കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിനിരയായ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസ്

മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം; കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിനിരയായ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസ്

അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാമനാട്ടുകര നഗരസഭ വൈസ് ചെയര്‍മാന്‍ സുരേഷ് കീച്ചമ്പ്രയുടെ മകളാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

  • Share this:
    തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിനിരയായ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോടതി നിര്‍ദേശപ്രകാരമാണ് സാജന്‍ വി നമ്പ്യാര്‍, എംടി വിധുരാജ്, ബിനുരാജ് എന്നിവര്‍ക്കെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാമനാട്ടുകര നഗരസഭ വൈസ് ചെയര്‍മാന്‍ സുരേഷ് കീച്ചമ്പ്രയുടെ മകളാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

    കോഴിക്കോട് ചേര്‍ന്ന കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്റെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ ആക്രിച്ചത്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പൊലീസ്(Police Case) കേസെടുത്തിരുന്നു.

    കോഴിക്കോട് മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്‍ മാസ്റ്ററടക്കം 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

    Also Read-Sabarimala | നിയന്ത്രണം നീക്കി; ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടു തുടങ്ങി

    കല്ലായ് റോഡിലെ ഹോട്ടലില്‍ ആയിരുന്നു യോഗം നടന്നത്. യോഗം ചേരുന്ന വിവരമറിഞ്ഞ് രാവിലെ പതിനൊന്നരയോടെ ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്.

    മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാരെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കഴുത്തിന് പരിക്കേറ്റു ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സിആര്‍ രാജേഷ്, കൈരളി ടിവിയിലെ മേഘ എന്നിവരെ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തു.

    Also Read-മുന്‍ മിസ് കേരളയടക്കം മരിച്ച വാഹനാപകടം; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന് കുരുക്കാവുമെന്ന് സൂചന

    അതേസമയം സംഭവത്തില്‍ കോഴിക്കോട് ഡിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
    Published by:Jayesh Krishnan
    First published: