നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുന്‍ മിസ് കേരള അടക്കം മൂന്നുപേര്‍ മരിച്ച അപകടം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍; മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്

  മുന്‍ മിസ് കേരള അടക്കം മൂന്നുപേര്‍ മരിച്ച അപകടം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍; മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്

  മിസ് കേരള 2019 അന്‍സി കബീറും, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു.

  • Share this:
   കൊച്ചി: മുന്‍ മിസ് കേരള അടക്കം മൂന്ന് പേര്‍ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മാള സ്വദേശി അബ്ദുല്‍ റഹ്‌മാനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഒന്നാം തീയതിയാണ് അപകടം ഉണ്ടായത്.

   പാലാരിവട്ടം ചക്കരപറമ്പിന് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ മീഡിയനിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. മിസ് കേരള 2019 അന്‍സി കബീറും, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു.

   ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആഷിഖ്.

   Also Read-വിവാഹം കഴിഞ്ഞിട്ട് മൂന്ന് ആഴ്ച; നവവരൻ ഭാര്യസഹോദരനൊപ്പം മുങ്ങിമരിച്ചു

   കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

   നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ കൊറ്റിയിലെ കക്കറക്കല്‍ ഷമല്‍-അമൃത ദമ്പതിമാരുടെ ഏകമകള്‍ സാന്‍വിയ ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. തൊട്ടടുത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്കില്‍ വീണനിലയിലാണ് സാന്‍വിയയെ കണ്ടെത്തിയത്.

   ഒന്‍പത് അടിയോളം ആഴമുള്ള ടാങ്കില്‍ നിറയെ വെള്ളം ഉണ്ടായിരുന്നു. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ടാങ്കിന് മുകളില്‍ സ്ലാബിട്ടിരുന്നില്ല. കുട്ടിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ടാങ്കില്‍ വീണു കിടക്കുന്നനിലയില്‍ കണ്ടെത്തിയത്.

   Also See- Cannabis Haul എറണാകുളത്ത് 200 കിലോയോളം കഞ്ചാവ് പിടികൂടി; യുവതിയും യുവാവും പിടിയിൽ; എത്തിച്ചത് രണ്ടു കാറുകളിലായി

   കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. വീടിനു സമീപത്തെ മതില്‍ പൊളിച്ച് നീക്കിയിരുന്നഭാഗത്ത് കൂടിയാണ് കുട്ടി ടാങ്കിന് അരികിലേക്ക് മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ നടന്നു പോയതെന്നാണ് നിഗമനം.
   Published by:Jayesh Krishnan
   First published:
   )}