കോഴിക്കോട്: രാമനാട്ടുകരയില്‍ 5 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന റോഡിലൂടെ നിമിഷങ്ങള്‍ മുന്‍പ് 40 വാഹനങ്ങള്‍ കടന്നു പോയതായിട്ടാണ് പൊലീസ് നടത്തിയ സി.സി.ടി.വി പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിച്ച വാഹനങ്ങളുടെ ദ്യശ്യങ്ങളാണ് വൈദ്യരങ്ങാടിയിലെ ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. ഇതില്‍ അര്‍ജ്ജുന്‍ അയങ്കി സഞ്ചരിച്ച ചുവന്ന കാറും,ചെര്‍പ്പുളശ്ശേരി സംഘം അപടത്തില്‍പ്പെട്ട വെളുത്ത ബോലെറൊ ജീപ്പുമുണ്ട്. ടിപ്പര്‍ ലോറിയടക്കം ഇരുപതിലേറെ വാഹനങ്ങളുമായിട്ടാണ് കൊടുവള്ളി സംഘം എത്തിയത്. ചെര്‍പ്പുളശ്ശേരി സംഘം രാമനാട്ടുകരയിലെ പെട്രോള്‍ പമ്പിനു സമീപം വരെ അര്‍ജുന്റെ കാറിനെ പിന്തുടര്‍ന്നശേഷം തിരിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം.
എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കരിപ്പൂർ എയർപോർട്ടിൽ എത്തിയ പല വാഹനങ്ങളുടെയും നമ്പർ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളുടെയും, മറ്റ് സഹായത്തോടെയുള്ള അന്വേഷണത്തിലാണ് പല നമ്പറുകളും വ്യാജമാണെന്ന് കണ്ടെത്തിയത്. വാഹനങ്ങളുടെ നമ്പറുകൾ വ്യാജമായതോടെ കള്ളക്കടത്തിനായി എത്തിയ വാഹനങ്ങൾ കണ്ടെത്തുവാൻ കഴിയാത്ത അവസ്ഥയിലാണ് പൊലീസ്. രാമനാട്ടുക്കരയിൽ അപകടം നടന്നതിനെ പിന്നാലെ ഒപ്പമുണ്ടായിരുന്ന ഒരു ഇന്നോവ കാറും പിന്നീട് മൂന്ന് വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിരുന്നു.
Also Read-വട്ടവടയിലെ അഭിമന്യുവിന്റെ സ്വപ്നം യഥാര്‍ത്ഥ്യമാകുന്നു; സ്മാരക മന്ദിരം പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ ഹോസ്റ്റലാകുന്നുഇനിയും പത്തിലേറെ വാഹനങ്ങൾ കണ്ടെത്തുവാൻ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. വൈദ്യരങ്ങാടിയില്‍ നിന്നും ലഭിച്ച സി. സി. ടി. വി ദ്യശ്യങ്ങള്‍ പ്രകാരം അര്‍ജുന്റെ കാറിന്റെ തൊട്ടു പുറകിലുള്ളത് അപകടത്തില്‍പ്പെട്ട വെളുത്ത ജീപ്പാണ്. ഇതിന് തൊട്ടുപുകിലായി കറുത്ത നിറത്തിലുള്ള ഒരു എസ്.യു.വി കാറാണ്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പായി മടങ്ങിവരുമ്പോള്‍ മുന്നില്‍ ഉണ്ടായിരുന്നത് ഈ വാഹനമായിരുന്നു.
അപകടത്തിന് തൊട്ടു മുന്‍പ് ഒരു കറുത്ത വാഹനം കടന്നു പോകുന്നത് കണ്ടതായി മൊഴികളുണ്ട്. സ്വര്‍ണത്തിന്റെ പേരില്‍ വിമാനം എത്തുന്നതിന് മുന്‍പ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് സമീപം നൂഹ്മാന്‍ ജംഗ്ഷനില്‍ അര്‍ജുന്റെ സംഘവും, ഒരുവിഭാഗം ഏറ്റുമുട്ടിയിരുന്നു. അവര്‍ കറുത്ത കാറില്‍ ഉണ്ടായിരുന്നവരാണെന്നാണ് പൊലീസിന്റെ വിലയിരുന്നത്തല്‍.
Also Read-വ്യാജ വാറ്റ്: ഡിവൈഎഫ്ഐ നേതാക്കൾക്ക് പിന്നാലെ യുവമോർച്ച നേതാവും അറസ്റ്റിൽകൊടുവള്ളി സംഘത്തെ എകോപിച്ചത് ഈ വാഹനത്തില്‍ ഉണ്ടായിരുന്നവരാണെന്നാണ് വിവരം. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഈ കാറിനു വേണ്ടിയുള്ള അന്വേഷണമാണ് പൊലീസ് നടത്തി കൊണ്ടിരിക്കുന്നത്. എന്നാൽ ഈ കാറും ഇതുവരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.
അന്വേഷണത്തിൻ്റെ ഭാഗമായി വിദേശത്ത് നിന്നും സ്വർണ്ണം കൊടുത്തു വിട്ട ആളെയും അതിന് ഒത്താശ ചെയ്തവരെയും കുറിച്ചുള്ള വിവരങ്ങളും അറിവായിട്ടുണ്ട്. മറ്റു പ്രതികളെ പിടികൂടുവാനും വാഹനങ്ങൾ കണ്ടെത്താനും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ടോട്ടി ഡി.വൈ.എസ്.പി കെ. അഷറഫ് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
വാഹനങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞെങ്കിൽ മാത്രമെ കേസിൽ ഉൾപ്പെട്ട കൂടുതൽ പേരെ തിരിച്ചറിയുവാൻ കഴിയു. ഇതിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്. കോഴിക്കോട് മലപ്പുറം പാലക്കാട് പൊലീസ് മേധാവികളുടെ കീഴിലെ പ്രധാന ഉദ്യോസ്ഥർ സംയുക്തമായിട്ടാണ് വാഹനങ്ങൾ കണ്ടെത്തുവാനുള്ള പരിശോധന ശക്തമാക്കിയിരിക്കുന്നത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.