• HOME
  • »
  • NEWS
  • »
  • kerala
  • »
  • POLICE HAVE REGISTERED A CASE AGAINST 50 PEOPLE IN CONNECTION WITH THE INCIDENT IN WHICH ISRO VEHICLE WAS STOPPED

ഐഎസ്ആര്‍ഒ വാഹനം തടഞ്ഞ സംഭവം; കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

വാഹനത്തില്‍ 184 ടണ്‍ ചരക്കാണ് ഉണ്ടായിരുന്നത്. ഒരു ടണ്ണിന് 2000 രൂപ നിരക്കിലാണ് നോക്കുകൂലി ആവശ്യപ്പെട്ടത്.

isro_cargo

isro_cargo

  • Share this:
    തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ ചരക്ക് വാഹനം തടഞ്ഞ സംഭവത്തില്‍ തുമ്പ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ വിന്‍ഡ് ടണല്‍ പദ്ധതിയ്ക്കായി മുംബൈയില്‍നിന്ന് കപ്പല്‍ മാര്‍ഗം കൊല്ലത്തും അവിടെനിന്ന് റോഡ് മാര്‍ഗം തുമ്പയിലേക്കും വന്ന വാഹനമാണ് വേളി പാലത്തിന് പ്രദേശവാസികള്‍ തടഞ്ഞത്. കൊല്ലത്ത് നിന്ന് 21 ദിവസം കൊണ്ടാണ് ചരക്ക് തിരുവനന്തപുരത്ത് എത്തിച്ചത്.

    അന്യായമായി സംഘംചേരല്‍, മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കല്‍, ഔദ്യോഗിക വാഹനം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് വഹാനം തടഞ്ഞവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വാഹനത്തില്‍ 184 ടണ്‍ ചരക്കാണ് ഉണ്ടായിരുന്നത്.

    ഒരു ടണ്ണിന് 2000 രൂപ നിരക്കിലാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സഹായമില്ലാതെ മെഷീന്‍ ഉപയോഗിച്ച് ചരക്ക് ഇറക്കുന്നതിനാലാണ് നോക്കുകൂലി ആവശ്യപ്പെട്ടത്.

    വാഹനം തടഞ്ഞവരോട് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞതാണെന്ന് പ്രോജക്റ്റ് കണ്‍സള്‍ട്ടന്റ് രാജേശ്വരി വ്യക്തമാക്കിയിരുന്നു. ജോലി ഇല്ലാതെ കൂലി കൊടുക്കാന്‍ കഴിയില്ല. പൂര്‍ണമായും യന്ത്രസഹായത്തോടെയാണ് ഈ ഉപകരണങ്ങളുടെ കയറ്റിറക്ക് നടക്കുന്നത്. മൂന്നു പേരുടെ തൊഴില്‍ സേവനം മാത്രമാണ് ആവശ്യം.

    നിലവിലെ സംഭവം മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചിട്ടുണ്ട്. ഇനിയും പ്രതിഷേധം ഉണ്ടാവുകയാണെങ്കില്‍ വാഹനം ഉപേക്ഷിച്ചു പോവുകയല്ലാതെ വേറെ നിവര്‍ത്തിയില്ലെന്നും അവര്‍ വ്യക്തമാക്കി.

    Nipah Virus | നിപ ഉറവിടം കണ്ടെത്താന്‍ ശ്രമം; മൃഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു

    കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം. രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന ആരംഭിച്ചു. വീട്ടിലെ എല്ലാ മൃഗങ്ങളുടെയും സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. വീട്ടിലെ ആടിന്റെ സ്രവം എടുത്തു. രണ്ട് മാസം മുന്‍പ് ആടിന് അസുഖം ഉണ്ടായിരുന്നു.

    വനം വകുപ്പിന്റെ സഹായത്തോടെ വവ്വാലുകളുടെയും കാട്ടുപന്നികളുടെയും സ്രവം ശേഖരിക്കും. ഇവ ഭോപ്പാലിലെ ലാബിലേക്ക് അയച്ച് പരിശോധിക്കും. അതേസമയം സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമ്പര്‍ക്കപട്ടികയില്‍ 251 പേര്‍ കൂടി ഉള്‍പ്പെടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു.

    ഹൈ റിസ്‌ക്ക് പട്ടികയിലുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുണ്ട്. ഇതില്‍കൂടിയ സമ്പര്‍ക്കമുള്ള 7 പേരുടെ പരിശോധന ഫലം വൈകിട്ടോടെ കിട്ടും. കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ നിലവില്‍ രോഗ ലക്ഷണങ്ങളുള്ള മൂന്ന് പേരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്നില്ലെന്നും മന്ത്രി പറഞ്ഞു. രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള കൂടിയാലോചനകള്‍ ഇന്നും തുടരും.

    നിപ പ്രതിരോധം മെഡിക്കല്‍ കോളജിലെ കോവിഡ് ചികിത്സയെ ബാധിക്കില്ല. രോഗ പ്രതിരോധ പ്രവര്‍ത്തനത്തിനായി കൂടുതല്‍ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കും. രോഗ നിര്‍ണ്ണയം കാര്യക്ഷമമായി നടത്തുന്നതിന് പൂനെ വൈറോളജി വിഭാഗത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

    ഇവിടെ നിന്നുള്ള സംഘത്തിന്റെ നേത്യത്വത്തില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്നു വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചു തന്നെ നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതിനായി സംഘമെത്തി ലാബ് സജ്ജീകരിക്കും.
    Published by:Jayesh Krishnan
    First published:
    )}