• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുഴൽപ്പണക്കേസ്: ഫേസ്ബുക്ക് വിമർശനത്തിന്റെ പേരിൽ സഹപ്രവർത്തകനെതിരെ വധഭീഷണി; BJP നേതാവിനെതിരെ കേസെടുത്തു

കുഴൽപ്പണക്കേസ്: ഫേസ്ബുക്ക് വിമർശനത്തിന്റെ പേരിൽ സഹപ്രവർത്തകനെതിരെ വധഭീഷണി; BJP നേതാവിനെതിരെ കേസെടുത്തു

ഒ ബി സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പൽപ്പു നല്കിയ പരാതിപ്രകാരമാണ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരിക്ക് എതിരെ തൃശൂർ വെസ്റ്റ് പൊലീസ് കേസ് എടുത്തത്.

News18 Malayalam

News18 Malayalam

  • News18
  • Last Updated :
  • Share this:
    തൃശൂർ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബി ജെ പി നേതാക്കൾക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സഹപ്രവർത്തകന് എതിരെ വധഭീഷണി മുഴക്കിയ ബി ജെ പി നേതാവിന് എതിരെ കേസ്. ഒ ബി സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പൽപ്പു നല്കിയ പരാതിപ്രകാരമാണ് ജില്ലാ ജനറൽ
    സെക്രട്ടറി അഡ്വ. കെ ആർ ഹരിക്ക് എതിരെ തൃശൂർ വെസ്റ്റ് പൊലീസ് കേസ് എടുത്തത്.

    ഫോണിലൂടെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനും അസഭ്യം വിളിച്ചതിനുമുള്ള വകുപ്പുകൾ ചേർത്താണ് കേസ്. ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് റിഷി പൽപ്പുവിനെ ബി ജെ പിയിൽ നിന്ന് തിങ്കളാഴ്ച പുറത്താക്കിയിരുന്നു. ഇതിനെ തുടർന്ന് ബി ജെ പിയിൽ ചേരിപ്പോര് രൂക്ഷമായിരുന്നു.

    കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബി.ജ.പി നേതാക്കൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടർന്നാണ് പാർട്ടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിന് ഒ ബി സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പുവിനെ ബി ജെ പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി തൃശൂര്‍ ജില്ലാ നോതാക്കളെ  കുറ്റപ്പെടുത്തുന്നതായിരുന്നു ഋഷി പല്‍പ്പു പങ്കുവച്ച പോസ്റ്റ്.

    'പ്രതീക്ഷയുടെ പുതുനാമ്പായി മെയ് 24ന് ഞങ്ങൾക്കൊരു മകൾ പിറന്നു'; തെരഞ്ഞെടുപ്പ് പരാജയത്തെ മറന്ന് മുൻ MLA എൽദോ എബ്രഹാം

    അതേസമയം, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് ഋഷിയെ പുറത്താക്കിയതെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷനില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്നു ഋഷി പല്‍പ്പു.

    ഇതിനിടെയൊണ് ബി ജെ പി നേതാവ് വധഭീഷണി മുഴക്കിയെന്ന് കാണിച്ച് ഋഷി പല്‍പ്പു തൃശൂര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. ആ പരാതിയിലാണ് ഇപ്പോൾ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.  കുഴല്‍പ്പണക്കേസിനെപ്പറ്റിയുള്ള എഫ് ബി പോസ്റ്റാണ് ഭീഷണിക്ക് കാരണമെന്ന് ഋഷി പല്‍പ്പു പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

    കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; ഒബിസി മോര്‍ച്ച നേതാവിനെ പുറത്താക്കി

    കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നാണ് ഋഷി പൽപ്പുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തെരഞ്ഞെടുപ്പിനു മൂന്ന് ദിവസം മുൻപ് കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ കെ ആർ ഹരിയെയും ട്രഷറർ സുജയ് സേനനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി പാർട്ടിയിൽ ഉടലെടുത്ത ഗ്രൂപ്പ് പോരിന്റെ തുടർച്ചയാണ് കത്തിക്കുത്തും വധഭീഷണിയും സസ്പെൻഷനും.

    ഞായറാഴ്ച, കുഴൽപണക്കേസുമായി ബന്ധപ്പെട്ട് ചേരി തിരിഞ്ഞു നടത്തിയ തർക്കത്തിനൊടുവിൽ വാടാനപ്പിള്ളിയിൽ ബിജെപി പ്രവർത്തകനു കുത്തേറ്റ സംഭവത്തിൽ 4 ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

    അതേസമയം, കുഴൽപണവുമായി വന്ന സംഘത്തിനു ഹോട്ടൽ മുറി ബുക്ക് ചെയ്തത് ജില്ലാ നേതാക്കളുടെ നിർദേശ പ്രകാരമെന്നു ബി ജെ പി ജില്ലാ ഓഫിസ് സെക്രട്ടറി സതീഷ് മൊഴി നൽകിയിരുന്നു. സതീഷ് പറഞ്ഞത് അനുസരിച്ചാണ് മുറി നൽകിയതെന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് മൊഴിയെടുത്തത്.
    Published by:Joys Joy
    First published: