നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒ.ബി.സി മോർച്ച നേതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ബി.ജെ.പി തൃശൂർ ജില്ല ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്തു

  ഒ.ബി.സി മോർച്ച നേതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ബി.ജെ.പി തൃശൂർ ജില്ല ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്തു

  ബി.ജെ.പി തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ.ആർ ഹരിക്കെതിരെ ഒ.ബി.സി മോർച്ച മുൻ സംസ്ഥാന ഉപാധ്യക്ഷൻ ഋഷി പൽപുവിന്റെ പരാതിയിൽ വെസ്റ്റ് പൊലീസാണ് കേസെടുത്തത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തൃശൂർ: ഒ.ബി.സി മോർച്ച നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ.ആർ ഹരിക്കെതിരെ ഒ.ബി.സി മോർച്ച മുൻ സംസ്ഥാന ഉപാധ്യക്ഷൻ ഋഷി പൽപുവിന്റെ പരാതിയിൽ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ ഋഷി പൽപുവിനെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.

   തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് വിശദീകരണം പോലും ചോദിക്കാതെയാണെന്ന് ഋഷി ആരോപിച്ചു. കുഴപ്പണ വിവാദത്തിൽ അണികളെ വിശ്വാസത്തിലെടുക്കുന്നതിൽ ബിജെപി ജില്ലാ നേതൃത്വം പരാജയപ്പെട്ടു. അണികളുടെ ആശങ്ക ശ്രദ്ധയിൽപ്പെടുത്താൻ മാത്രമാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

   കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ നോതാക്കളെ കുറ്റപ്പെടുത്തുന്നതായിരുന്നു  ഋഷി പല്‍പ്പു പങ്കുവച്ച പോസ്റ്റ്. അതേസമയം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് ഋഷിയെ പുറത്താക്കിയതെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷനില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്നു ഋഷി പല്‍പ്പു.

   Also Read കൊടകര കുഴൽപ്പണക്കേസ്: ഏറ്റുമുട്ടിയ നാല് ബി.ജെ.പി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു
   കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നാണ്  ഋഷി പൽപ്പുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുഴൽപണക്കേസ് സംബന്ധിച്ചുള്ള തർക്കത്തിനിടെ ‍കഴിഞ്ഞ ദിവസം വാടാനപ്പിള്ളിയിൽ ബിജെപി പ്രവർത്തകനു കുത്തേറ്റ സംഭവത്തിൽ 4 ബിജെപി പ്രവർത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തു.
    Also Read അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ച CPM ലക്ഷദ്വീപ് സെക്രട്ടറിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് DYFI ലക്ഷദ്വീപ് പ്രസിഡന്‍റ് രാജിവെച്ചു   തെരഞ്ഞെടുപ്പിനു മൂന്ന്  ദിവസം മുൻപ് കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ  കെ.ആർ. ഹരിയെയും ട്രഷറർ സുജയ് സേനനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി പാർട്ടിയിൽ ഉടലെടുത്ത ഗ്രൂപ്പ് പോരിന്റെ തുടർച്ചയാണ് കത്തിക്കുത്തും വധഭീഷണിയും സസ്പെൻഷനും.

   Also Read ആനന്ദയ്യ ആയുർവേദ മരുന്ന് കോവിഡ് രോഗികൾക്ക് നൽകാൻ ആന്ധ്ര സർക്കാർ അനുമതി

   വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകനു കുത്തേറ്റതിൽ പ്രതികരിച്ചാണ് ഋഷി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഋഷിയെ സസ്പെൻഡ് ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചു

   ഞായറാഴ്ച, കുഴൽപണക്കേസുമായി ബന്ധപ്പെട്ട് ചേരി തിരിഞ്ഞു നടത്തിയ തർക്കത്തിനൊടുവിൽ വാടാനപ്പിള്ളിയിൽ ബിജെപി പ്രവർത്തകനു കുത്തേറ്റ സംഭവത്തിൽ 4 ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.  മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

   അതേ സമയം, കുഴൽപണവുമായി വന്ന സംഘത്തിനു ഹോട്ടൽ മുറി ബുക്ക് ചെയ്തത് ജില്ലാ നേതാക്കളുടെ നിർദേശ പ്രകാരമെന്നു ബിജെപി ജില്ലാ ഓഫിസ് സെക്രട്ടറി സതീഷ് പോട്ടോറിന്റെ മൊഴി. സതീഷ് പറഞ്ഞതനുസരിച്ചാണ് മുറി നൽകിയതെന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് മൊഴിയെടുത്തത്.

   Published by:Aneesh Anirudhan
   First published:
   )}