കൊച്ചി:കോവിഡ് പ്രോട്ടോകോൾ ലംഘിച്ച്(Covid Protocol Violation) സംസ്കാരചടങ്ങ് നടത്തിയതിന് ട്വന്റി20(Twenty20) ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ്(Sabu M Jacob) ഉൾപ്പെടെ 30 പേർക്കെതിരെ പോലീസ് കേസ്(Police Case). സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആയിരം പേർക്കെതിരേ കേസെടുക്കാനാണ് കുന്നത്തുനാട് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ സംസ്കാരച്ചടങ്ങുകൾ പ്രോട്ടോക്കോൾ പാലിച്ച് നടത്തണമെന്നാവശ്യപ്പെട്ട് ട്വന്റി ട്വന്റിയ്ക്ക് പോലീസ് നോട്ടീസ് നൽകിയിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സംസ്കാര ചടങ്ങുകൾ നടത്തുന്നതിന് ഏർപ്പെട്ടിട്ടുണ്ട്. പരമാവധി 50 പേർക്ക് വരെയാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി. ഇതുപ്രകാരം ദീപുവിന്റെ സംസ്കാര ചടങ്ങ് നടത്തണം എന്നാവശ്യപ്പെട്ട് കുന്നത്തുനാട് പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സംസ്കാര ചടങ്ങുകളിൽ പ്രോട്ടോകോൾ ലംഘിക്കപ്പെട്ടിരുന്നു. ദീപുവിന്റെ സംസ്കാരത്തിനായി നൂറുകണക്കിന് പ്രവർത്തകരാണ് എത്തിയത്.
സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയവർ എന്ന നിലയിലാണ് ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 30 പേർക്കെതിരെ നിലവിൽ കേസെടുത്തു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ പേർക്കെതിരെ കേസെടുക്കും. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആയിരംപേരെ പേർക്കെതിരെ കേസ് എടുക്കുമെന്ന് കുന്നത്തുനാട് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കിഴക്കമ്പലത്തെ ട്വന്റി 20 നഗറിൽ ആയിരുന്നു ദീപുവിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചത്. ഇവിടെയാണ് ട്വന്റി 20 പ്രവർത്തകർ കൂട്ടത്തോടെ എത്തിയത്. കിഴക്കമ്പലത്ത് പുറമേ കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ എന്നീ പഞ്ചായത്തുകളും ട്വന്റി 20 ആണ് ഭരിക്കുന്നത്. ഇവിടെ നിന്നുള്ള ട്വന്റി 20 യുടെ വാർഡ് മെമ്പർമാരും പ്രവർത്തകരും ദീപുവിന് അന്തിമോപചാരമർപ്പിക്കാൻ കിഴക്കമ്പലത്ത് എത്തിയിരുന്നു. ദീപുവിന്റെ കാവുങ്ങൽ പറമ്പിലുള്ള വീട്ടിലും നൂറുകണക്കിന് പേരാണ് എത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ദീപുവിന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചിരുന്നു.
മരണശേഷം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ദീപു കോവിഡ് ബാധിതൻ ആണ് എന്നായിരുന്നു പരിശോധന റിപ്പോർട്ട്. ദീപുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് കോവിസ് ഉണ്ടായിരുന്നില്ല. മരണശേഷം കോവിഡ് പോസിറ്റീവ് ആണെന്നത് കേസ് അട്ടിമറിക്കാൻ വേണ്ടിയാണ് എന്നായിരുന്നു ട്വന്റിയുടെ ആരോപണം.
കഴിഞ്ഞ പന്ത്രണ്ടാം തീയതി ആണ് ലൈറ്റ് അണയ്ക്കൽ സമരത്തെ തുടർന്ന് ദീപുവിനെ സിപിഎം പ്രവർത്തകർ അക്രമിച്ചത്. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ദീപുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിപിഎം പ്രവർത്തകരുടെ മർദ്ദനം ആണ് മരണകാരണമെന്നാണ് ട്വന്റി20 ആരോപിക്കുന്നത്. എന്നാൽ ദീപു കരൾ രോഗി ആയിരുന്നുവെന്നാണ് ട്വന്റി 20 ആരോപിക്കുന്നത്. കരൾരോഗത്തെ തുടർന്ന് ഉണ്ടായ മരണം കൊലപാതകം ആക്കി വരുത്തിത്തീർക്കാനാണ് ട്വന്റി ട്വന്റി ശ്രമിക്കുന്നതെന്നും സിപിഐഎം ആരോപിക്കുന്നു. ഗുരുതരമായി പരിക്കേറ്റുവെറ്റുവെന്ന് പറയുന്ന ട്വന്റി20 വാർഡ് മെമ്പർ എന്നു എന്തുകൊണ്ട് അന്നുതന്നെ ദീപുവിനെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചില്ല എന്നും സിപിഎം നേതൃത്വം ചോദിക്കുന്നു
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.