കാസര്‍കോട്: നാടിന്റെ ഉറക്കം കെടുത്തിയ കളളനെ പിടികൂടാന്‍ കള്ളന്റെ തന്നെ പേരില്‍ വാട്സ്ആപ് ഗ്രൂപ്പ് ആരംഭിച്ച് കാസര്‍കോട്ടെ ഹോസ്ദുര്‍ഗ് പൊലീസ് (Hosdurg Police). കാസര്‍കോട് (Kasaragod ) മടിക്കൈ ഗ്രാമത്തിന്റെ ഉറക്ക കെടുത്തിയ കള്ളനം പിടിക്കാനാണ് പൊലീസിന്റെ പുതിയ അടവ്. വിജിതയെന്ന വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങള്‍ കൈക്കലാക്കിയ കേസില്‍ പത്തു ദിവസമായി കള്ളന് അശോകനെ പൊലീസ് അന്വേഷിക്കുവാന്‍ തുടങ്ങിയിട്ട് ഇതുവരെ ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇതിനിടയില്‍ പൊലീസിനെ സഹായിക്കാന്‍ നാട്ടുകാരും എത്തി. എന്നിട്ടും രക്ഷയില്ലാതെ വന്ന സാഹചര്യത്തിലാണ് അശോകന്റെ ഫോട്ടോ ഉപയോഗിച്ച് 'കള്ളന് അശോകന്' എന്ന പേരില്‍ പൊലീസ് വാട്സ്ആപ് ഗ്രൂപ്പ് ആരംഭിച്ചത്. നാട്ടുകാര്‍ അടക്കം നിലവില്‍ 251 അംഗങ്ങള്‍ ഈ ഗ്രൂപ്പിലുണ്ട്.
പത്തു ദിവസമായി കള്ളന് അശോകനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് കാട്ടില്‍ തെരയുകയാണ്. അശോകന്റെ മൊബൈല്‍ സിഗ്നല്‍ കേന്ദ്രികരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. അതിനിടെ കറുകവളപ്പ് ഗ്രാമത്തിലെ കാട്ടില്‍ അശോകന് ഒളിഞ്ഞിരിപ്പുണ്ടാകാമെന്ന നിഗമനത്തില്‍ അവിടെ തെരച്ചില്‍ നടത്തിയിരുന്നു. ഡ്രോണ്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടും കള്ളന്റെ മാത്രം ഒരു വിവരവും ഇല്ല. ഇപ്പോള്‍ പൊലീസിന്റ ഗുണ്ട വിരുദ്ധ സ്ക്വാഡും പ്രതിയെ പിടിക്കാന്‍ ഓടി നടക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അശോകന്റെ കൂട്ടുപ്രതിയായ ബന്തടുക്ക സ്വദേശി മഞ്ജുനാഥനെ നാട്ടുകാര്‍ പിടികുടിയിരുന്നു. അന്ന് അശോകന് ഓടി രക്ഷപ്പെടുകയായിരുന്നു.എന്തായാലും കള്ളനെ പിടിക്കാനുള്ള പൊലീസിന്റെ ഓട്ടം തുടരുകയാണ്.
മെഡിക്കല്‍ കോളേജില്‍ (Medical College) കാരുണ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമല്ലാത്ത കാരണത്താല്‍ കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആരോഗ്യമന്ത്രി വീണ ജോർജ് (Veena George) പത്രകുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ രോഗിയുടെ പരാതിയെ തുടര്‍ന്ന് മന്ത്രി കാരുണ്യ ഫാര്‍മസി സന്ദര്‍ശിച്ചിരുന്നു. ആ രോഗിയുടെ കുറിപ്പിലുണ്ടായിരുന്ന ഒരു മരുന്നും കാരുണ്യ ഫാര്‍മസിയിലില്ലായിരുന്നു. ഫാര്‍മസിക്കകത്ത് കയറി കമ്പ്യൂട്ടറിലെ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ.എം.എസ്.സി.എല്‍.നോട് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് അടിയന്തരമായി ഡിപ്പോ മാനേജറെ സസ്പെന്‍ഡ് ചെയ്തത്. മറ്റ് മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി 9.15ഓടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടു. അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി വിവിധ എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. ഇതോടൊപ്പം ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു. സീനിയര്‍ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തില്‍ രാത്രിയില്‍ ഡ്യൂട്ടിക്കുണ്ടെന്ന് ബോധ്യമായി. അത്യാഹിത വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതായും മനസിലായി.
അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ കഴിഞ്ഞ ഞായറാഴ്ച മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അത്യാഹിത വിഭാഗത്തിന്റെ രാത്രികാല പ്രവര്‍ത്തനം മനസിലാക്കാന്‍ മന്ത്രി ഇന്നലെ സന്ദര്‍ശിച്ചത്. അത്യാഹിത വിഭാഗം നന്നായി പ്രവര്‍ത്തിക്കുന്നതില്‍ മന്ത്രി സംതൃപ്തി അറിയിച്ചു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.