നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 12 വയസ്സുകാരന്റെ കളവുപോയ സൈക്കിൾ പോലീസ് കണ്ടെത്തി തിരിച്ചേൽപ്പിച്ചു

    12 വയസ്സുകാരന്റെ കളവുപോയ സൈക്കിൾ പോലീസ് കണ്ടെത്തി തിരിച്ചേൽപ്പിച്ചു

    മറ്റൊരു മോഷണ കേസ് അന്വേഷിക്കുന്നതിനിടയിലാണ് പോലീസ് 12കാരന്റെ സൈക്കിൾ കണ്ടെടുത്തത്

    മോഷണം പോയ സൈക്കിളിനൊപ്പം പോലീസും കുട്ടിയും

    മോഷണം പോയ സൈക്കിളിനൊപ്പം പോലീസും കുട്ടിയും

    • Share this:
    കണ്ണൂരിൽ 12 വയസ്സുകാരന്റെ മോഷണംപോയ സൈക്കിൾ പോലീസ് കണ്ടെത്തി തിരിച്ചേൽപ്പിച്ചു. മറ്റൊരു മോഷണ കേസ് അന്വേഷിക്കുന്നതിനിടയിലാണ് വളപട്ടണം പോലീസ് 12കാരന്റെ സൈക്കിൾ കണ്ടെടുത്തത്.

    കഴിഞ്ഞ ഞായറാഴ്ചയാണ് പുതിയതെരു നീരൊഴുക്കുംചാലിലെ താമസക്കാരനായ വിപിനിന്‍റെ മകനായ അദ്വൈദ് വിപിനാണ് തന്റെ സൈക്കിൾ നഷ്ടമായത്. തുടർന്ന് ആറാം ക്ലാസുകാരൻ വളപട്ടണം പോലീസിൽ പരാതി സമർപ്പിച്ചു.

    സൈക്കിൾ മോഷണം പോയ അന്നുതന്നെ ഒരു ബൈക്ക് മോഷണം പോയതായും വളപട്ടണം പോലീസിന് പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിൽ അര കിലോമീറ്റർ ചുറ്റളവിലാണ് ബൈക്കും സൈക്കിളും മോഷണം പോയത് എന്ന് വ്യക്തമായി.

    മോഷണംപോയ ബൈക്ക് കണ്ണൂർ ടൗൺ പോലീസ് കണ്ടെത്തിയപ്പോഴാണ് സൈക്കിൾ മോഷണ കേസിനും തുമ്പ് ഉണ്ടായത്. സൈക്കിൾ മോഷ്ടിച്ച പ്രതി പിന്നീട് ബൈക്ക് കണ്ടപ്പോൾ അത് ഉപേക്ഷിച്ച് ബൈക്കുമായി പോവുകയായിരുന്നു. തുടർന്ന് സൈക്കിൾ കണ്ടെടുത്ത പോലീസ് അത് വിദ്യാർത്ഥിയെ തിരിച്ചേൽപ്പിച്ചു.

    സബ്ബ് ഇന്‍സ്പെക്ടര്‍ പ്രസാദിന്‍റെ നേതൃത്വത്തില്‍ എ‌എസ്‌ഐ മാരായ ഗിരീഷ്, സുധീര്‍, സജിത്ത് എസ് , സിപിഒ  ജോബി സനൂപ് എന്നിവര്‍ ഉൾപ്പെട്ട സംഘമാണ് ബൈക്ക് മോഷണം അന്വേഷിച്ചിരുന്നത്. സൈക്കിൾ നഷ്ടപ്പെട്ട പരാതിയുമായി എത്തിയ കുട്ടിയുടെ വിഷമം പോലീസ് ശ്രദ്ധിക്കുകയും ഗൗരവമായി തന്നെ എടുക്കുകയും ചെയ്തിരുന്നു. തൻറെ സൈക്കിൾ പോലീസ് കണ്ടെത്തി നൽകിയതിന് സന്തോഷത്തിലാണ് ഇപ്പോൾ പന്ത്രണ്ടുകാരൻ അദ്വൈദ്.



    Also read: ലോക സൈക്കിൾ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാമോ?

    ജൂൺ 3 നാണ് ലോക സൈക്കിൾ ദിനമായി ആചരിക്കുന്നത്. സൈക്കിൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യവും ഗുണങ്ങളും ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്കിൾ ദിനം ആചരിക്കുന്നത്. മലിനീകരണം ഒട്ടും സൃഷ്ടിക്കാത്ത വാഹനമാണ് സൈക്കിൾ. അതിനാൽ തന്നെ ആരോഗ്യ സംരക്ഷണം എന്നതുപോലെ പ്രകൃതി സൗഹൃദവുമാണ്‌ സൈക്കിൾ.

    ഇരുചക്ര വാഹനമായ സൈക്കിളിന്റെ വിവിധ തരത്തിലുള്ള ഉപയോഗം, ദീർഘ നാളത്തെ ഈട് നിൽക്കൽ, മറ്റ് സവിശേഷതകൾ എന്നിവ കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയാണ് ജൂൺ 3ന് ലോക സൈക്കിൾ ദിനമായി പ്രഖ്യാപിച്ചത്. കുറഞ്ഞ വിലയിൽ ലഭിക്കുന്നതും പരിസ്ഥിതിക്ക് അനുയോജ്യവുമായ സൈക്കിൾ സുസ്ഥിര ഗതാഗത മാർഗമാണെന്നും ഐക്യരാഷ്ട്രസഭ വിലയിരുത്തിയിരുന്നു. സൈക്കിൾ ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങൾ ഊന്നിപ്പറയാൻ ഈ ദിവസം ഉപയോഗിക്കണം എന്നാണ് ഐക്യരാഷട്ര സഭ ആവശ്യപ്പെടുന്നത്.

    സൈക്കിൾ ഉപയോഗിക്കുന്നത് വ്യക്തികളുടെ ആരോഗ്യം സംരക്ഷണത്തിന് ഏറെ ഉപകാരപ്രദമാണ്. ഫിറ്റ്നസ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെ സൈക്ലിംഗ് നടത്തുന്ന ധാരാളം പേരുണ്ട്. കൂടുതൽ കാലം ഉപയോഗിക്കാനാകും എന്നതാണ് സൈക്കിളിൻ്റെ മറ്റൊരു സവിശേഷത.

    സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സൈക്കിൾ ഉപയോഗത്തിന് വലിയ പ്രധാന്യം ഉണ്ട്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി കുട്ടികളുടെയും യുവാക്കളുടെയും എല്ലാം ഇഷ്ട വാഹനമാണിത്. സൈക്കിളുകൾ സ്വന്തമാക്കാൻ വലിയ വില കൊടുക്കേണ്ടതില്ല എന്നതിനാൽ സമൂഹത്തിലെ എല്ലാർക്കും ഉപയോഗിക്കാൻ സാധിക്കുന്നു. പണക്കാരനോ പാവപ്പെട്ടവനോ എന്ന വ്യത്യസമില്ലാതെ സൈക്കിൾ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.
    Published by:user_57
    First published:
    )}