• HOME
  • »
  • NEWS
  • »
  • kerala
  • »
  • നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം; അമ്മയെ തിരിച്ചറിഞ്ഞു; ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് കുടുംബം

നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം; അമ്മയെ തിരിച്ചറിഞ്ഞു; ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് കുടുംബം

പ്രസവ ശേഷം യുവതി തുമ്പോളിക്ക് സമീപം പൊന്തക്കാട്ടില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.

  • Last Updated :
  • Share this:
    ആലപ്പുഴ: തുമ്പോളിയിൽ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. പ്രസവ ശേഷം യുവതി തുമ്പോളിക്ക് സമീപം പൊന്തക്കാട്ടില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോള്‍ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഭര്‍ത്താവിനും അമ്മക്കുമൊപ്പം ആശുപത്രിയിലെത്തി. യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് കുടുംബം പറയുന്നു.

    തുമ്പോളി ജംങ്ഷന് സമീപമുള്ള കാട് പിടിച്ച പറമ്പിലാണ് പെൺകുഞ്ഞിനെ ഉപേഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആക്രി പെറുക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ കണ്ടെത്തിയത്. പൊന്തക്കാട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കിട്ടിയത്.

    Also Read- മകളുടെ സഹപാഠിയെ വിഷംകൊടുത്ത് കൊന്ന യുവതിയുടെ വീട് അടിച്ചുതകര്‍ത്തു

    നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ നിതാ ശിശു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
    Published by:Naseeba TC
    First published: