നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • അയ്യപ്പസംഗമം ഇന്ന്; തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം

    അയ്യപ്പസംഗമം ഇന്ന്; തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം

    കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം മാതാ അമൃതാന്ദമയി ഉദ്ഘാടനം ചെയ്യും

    അയ്യപ്പ ഭക്തസംഗമം ലോഗോ

    അയ്യപ്പ ഭക്തസംഗമം ലോഗോ

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലുള്ള അയ്യപ്പഭക്ത സംഗമം ഇന്ന് തിരുവനന്തപുരത്ത് നടക്കും. അഞ്ച് ജില്ലകളില്‍ നിന്നുള്ള രണ്ട് ലക്ഷത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിട്ടുള്ളത്. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സംഗമം അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും. അയ്യപ്പസംഗമത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിമുതലാണ് ഗതാഗതനിയന്ത്രണം.

      ശബരിമല വിഷയം ഉയര്‍ത്തിയുള്ള നാമജപവും, അയ്യപ്പജ്യോതി തെളിയിച്ചുമുള്ള പ്രതിഷേധങ്ങള്‍ക്കും താല്‍കാലിക സമാപനമാണ് അയ്യപ്പഭക്ത സംഗമത്തിലൂടെ സമിതി ലക്ഷ്യമിടുന്നത്. മ്യൂസിയം, പിഎംജി എന്നിവിടങ്ങളിൽ നിന്നു മൂന്നു മണിക്കു നാമജപ ഘോഷയാത്രകൾ ആരംഭിക്കും. ഇവ പാളയം എൽഎംഎസ് ജംഗ്ഷനിൽ ഒന്നിച്ചു പുത്തരിക്കണ്ടം മൈതാനിയിലേക്ക് എത്തും. ഇതിനു പുറമേ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നാമജപയാത്രകൾ എത്തും. നാമജപ ഘോഷയാത്രകൾ നഗരം ചുറ്റുന്നതിനിടയിൽത്തന്നെ നാലിനു യോഗം ആരംഭിക്കും. കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും.

      വിവാദങ്ങൾ നിറഞ്ഞ തീർഥാടന കാലത്തിന് അവസാനമായി; ശബരിമല നട അടച്ചു

      അയ്യപ്പകര്‍മ്മസമിതി പ്രവര്‍ത്തകര്‍ ഹൈന്ദവ സംഘടന പ്രതിനിധികളുമടക്കം രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ശബരിമല ആചാരം സംരക്ഷിക്കുമെന്ന പ്രതിജ്ഞയും സംഗമത്തില്‍ ചൊല്ലും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരാണ് സംഗമത്തില്‍ പങ്കെടുക്കുക. ടി.പി. സെന്‍കുമാര്‍, കെ.പി. ശശികല അടക്കം 20ലധികം പേര്‍ പരിപാടിയില്‍ പ്രസംഗിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

      ഗതാഗത നിയന്ത്രണം

      ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നഗരത്തിൽ ഗതാഗതനിയന്ത്രണം ആരംഭിക്കുന്നത്. നാമജപയാത്രങ്ങൾ തുടങ്ങി അവസാനിക്കുന്നതുവരെ കിഴക്കേക്കോട്ട-വെള്ളയമ്പലം റോഡിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. കിഴക്കേക്കോട്ടയിൽനിന്ന് ഇഞ്ചയ്ക്കൽ, ആറ്റുകാൽ, കരമന എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ പാർക്കിങ് നിരോധിച്ചിട്ടുണ്ട്. മ്യൂസിയത്തിൽനിന്ന് വെള്ളയമ്പലം, നന്ദാവനം-ബേക്കറി, കിഴക്കേക്കോട്ട എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ പാർക്കിങ് നിരോധിച്ചിട്ടുണ്ട്. പട്ടത്തുനിന്ന് കുറവൻകോണം, കുമാരപുരം റോഡിലും പാർക്കിങ് നിരോധിച്ചിട്ടുണ്ട്. കൊല്ലം ദേശീയപാത, എം.സി റോഡ്, കളിയിക്കാവിള ദേശീയ പാത എന്നിവിടങ്ങളിൽനിന്ന് തമ്പാനൂരിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടും. അയ്യപ്പസംഗമം പരിപാടിക്ക് വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിർദ്ദിഷ്ട സ്ഥലങ്ങളുണ്ട്. തിരുവനന്തപുത്തിന് തെക്കുനിന്ന് വരുന്ന വാഹനങ്ങൾ ആറ്റുകാൽ മൈതാനത്തും കിളിമാനൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിനിന്ന് വരുന്ന വാഹനങ്ങൾ പൂജപ്പുര മൈതാനത്തും ജില്ലയുടെ മറ്റ് ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ തൈക്കാട് മൈതാനത്തും പാർക്ക് ചെയ്യണം.

      വരുമാനം കുത്തനെ ഇടിഞ്ഞു: ശബരിമലയിൽ ദേവസ്വത്തിന് നഷ്ടമായത് 95.65 കോടി
      First published:
      )}