ഒരാൾ പുഴയിൽ ചാടി എന്ന് വഴിയാത്രക്കാർ; പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയത് മണിക്കൂറുകൾ
അമളി മനസ്സിലായ നാട്ടുകാർ ആദ്യം തിരച്ചിൽ അവസാനിപ്പിച്ചു. കാര്യങ്ങൾ ഒന്നുകൂടി ഉറപ്പുവരുത്തി പൊലീസും ഫയർഫോഴ്സും ഉച്ചയോടെ പിൻവാങ്ങി.

തിരച്ചിൽ നടത്തിയപ്പോൾ
- News18
- Last Updated: November 2, 2020, 4:51 PM IST
അഞ്ചരക്കണ്ടി: കണ്ണൂരിൽ ഒരാൾ പുഴയിൽ ചാടി എന്ന അഭ്യൂഹം പരന്നത് മണിക്കൂറുകളോളം അങ്കലാപ്പിന് ഇടയാക്കി. പുലിവാൽ കല്യാണം എന്ന ചലച്ചിത്രത്തിൽ ജയസൂര്യ വെള്ളത്തിൽ മുങ്ങി എന്ന് ധരിച്ച് ഫയർഫോഴ്സ് തിരച്ചിൽ നടത്തുന്ന ഹാസ്യരംഗം ഓർത്ത് ഊറി ചിരിക്കാനാണ് സംഭവം നാട്ടുകാർക്ക് വക നൽകിയത്.
അഞ്ചരക്കണ്ടി ചമ്പാട് പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് എടുത്തു ചാടി എന്ന വിവരം ലഭിച്ചത് കൂത്ത്പറമ്പ് പൊലീസിനാണ്. തുടർന്ന് പൊലീസ് തലശ്ശേരിയിൽ നിന്നും കണ്ണൂരിൽ നിന്നും ഫയർഫോഴ്സ് സംഘത്തെ വരുത്തി. മണിക്കൂറുകളോളം നീണ്ട തിരച്ചിൽ നടത്തി. You may also like:രാഹുൽ ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന സരിതയുടെ ഹർജി തള്ളി; ലക്ഷം പിഴ ചുമത്തി സുപ്രീംകോടതി [NEWS]വെറും നാലു മാസം കൊണ്ട് 250 കോടി; പതഞ്ജലി വിറ്റത് 25 ലക്ഷം കൊറോണിൽ കിറ്റ് [NEWS] France Killings: ഫ്രാൻസിലെ കൊലപാതകത്തിന് പിന്തുണ; ഉർദു കവി മുനവർ റാണയ്ക്ക് എതിരെ FIR [NEWS]
രാവിലെ 8.25ഓടെയാണ് സംഭവം. ചമ്പാട് പാലം വഴി പോയ ബസിലെ യാത്രക്കാരിയാണ് ഒരാൾ പുഴയിലേക്ക് എടുത്തു ചാടുന്നത് ആദ്യം കണ്ടത്. മറ്റ് യാത്രക്കാരും സംഭവത്തെ പിന്താങ്ങി. വിവരം കേട്ടപാതി കേൾക്കാത്ത പാതി പൊലീസും ഫയർഫോഴ്സും നാട്ടുകാരും കൂട്ടമായി തിരച്ചിൽ ആരംഭിച്ചു.
മണിക്കൂറുകൾ തിരഞ്ഞിട്ടും പുഴയിൽ ആരെങ്കിലും ചാടിയതിന്റെ ലക്ഷണമൊന്നും കണ്ടില്ല. ഇതിനെ തുടർന്ന് വീണ്ടും യാത്രക്കാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. അപ്പോഴാണ് പാലത്തിനു സമീപത്തുള്ള മരത്തിൽ നിന്നാണ് ഒരാൾ വെള്ളത്തിലേക്ക് ചാടിയത് എന്ന് വ്യക്തമായത്. ഇവിടെ നിന്ന് സാധാരണ കുളിക്കാനായി എത്തുന്നവർ വെള്ളത്തിലേക്ക് ചാടുന്നത് പതിവാണ്.
അമളി മനസ്സിലായ നാട്ടുകാർ ആദ്യം തിരച്ചിൽ അവസാനിപ്പിച്ചു. കാര്യങ്ങൾ ഒന്നുകൂടി ഉറപ്പുവരുത്തി പൊലീസും ഫയർഫോഴ്സും ഉച്ചയോടെ പിൻവാങ്ങി. ഏതായാലും ഒരാൾ വെള്ളത്തിൽ പെട്ടു എന്ന വിവരം ലഭിച്ച ഉടനെ മറ്റൊന്നും നോക്കാതെ ധൃതഗതിയിൽ രക്ഷാപ്രവർത്തനം ആരംഭിച്ച എല്ലാവരും പ്രശംസയർഹിക്കുന്നു.
അഞ്ചരക്കണ്ടി ചമ്പാട് പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് എടുത്തു ചാടി എന്ന വിവരം ലഭിച്ചത് കൂത്ത്പറമ്പ് പൊലീസിനാണ്. തുടർന്ന് പൊലീസ് തലശ്ശേരിയിൽ നിന്നും കണ്ണൂരിൽ നിന്നും ഫയർഫോഴ്സ് സംഘത്തെ വരുത്തി. മണിക്കൂറുകളോളം നീണ്ട തിരച്ചിൽ നടത്തി.