നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുന്‍ മിസ് കേരള ഉള്‍പ്പെടെ മരിച്ച കേസ്; പാര്‍ട്ടി നടന്ന കൊച്ചിയിലെ ഹോട്ടലില്‍ പൊലീസ് പരിശോധന

  മുന്‍ മിസ് കേരള ഉള്‍പ്പെടെ മരിച്ച കേസ്; പാര്‍ട്ടി നടന്ന കൊച്ചിയിലെ ഹോട്ടലില്‍ പൊലീസ് പരിശോധന

  ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുന്‍ മിസ് കേരള അടക്കം മുന്നുപേര്‍ വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ചത്

  • Share this:
   കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുന്‍ മിസ് കേരള അടക്കം മുന്നുപേര്‍ വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നു.

   അതേസമയം ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ മാള സ്വദേശി അബ്ദുല്‍ റഹ്‌മാനെ പൊലീസ് തിങ്കളാഴ്ച അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഒന്നാം തീയതിയാണ് അപകടം ഉണ്ടായത്.

   പാലാരിവട്ടം ചക്കരപറമ്പിന് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ മീഡിയനിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. മിസ് കേരള 2019 അന്‍സി കബീറും, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു.

   ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആഷിഖ്.

   Also Read-Mullaperiyar| മുല്ലപ്പെരിയാരിലെ ജലനിരപ്പ് നിർണയം പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ 

   തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഹോട്ടലില്‍ പരിശോധന നടത്തുന്നതിലേക്ക് എത്തിയിരിക്കുന്നത്. ഇയാള്‍ മദ്യം ഉപയോഗിച്ചതിന് തെളിവു ശേഖരിക്കുക, ഇതുകൂടാതെ മറ്റെന്തെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നിവയും പരിശോധിക്കും.

   Wasp Attack| മരണവീട്ടിൽ കടന്നലാക്രമണം; ഇരുപത് പേർക്ക് കുത്തേറ്റു; നാല് പ്രാവുകൾ ചത്തു

   മരണവീട്ടിലുണ്ടായ കടന്നലാക്രമണത്തിൽ (Wasp Attack)ഇരുപത് പേർക്ക് കുത്തേറ്റു. പുത്തൻപീടികയ്ക്ക് സമീപം ഗവ. ആയുർവേദ ആശുപത്രി റോഡിൽ ഇന്നലെയായിരുന്നു സംഭവം. കടന്നലുകളുടെ കുത്തേറ്റ് വീട്ടിലെ നാല് വളർത്തു പ്രാവുകൾ ചത്തു. ഒരു ആടിനും കുത്തേറ്റിട്ടുണ്ട്.

   അരിമ്പൂർ പല്ലൻ മേരി മരിച്ചതിനെ തുടർന്ന് അന്ത്യോപചാരം അർപ്പിക്കാനാത്തെിയവർക്കാണു കടന്നൽ കുത്തേറ്റത്. കടന്നലുകളുടെ കുത്തേറ്റതിനെ തുടർന്ന് കുളത്തിൽ ചാടി രക്ഷപ്പെട്ട പുത്തൻപീടിക കുരുതുകുളങ്ങര ചാക്കോയെ (56) പാദുവ ആശുപത്രിയിലും പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

   ചാക്കോയുടെ ദേഹത്തു നിന്ന് കടന്നലുകളെ ചൂലു കൊണ്ട് തട്ടിമാറ്റുന്നതിനിടയൊണ് പടിഞ്ഞാറെത്തല വിജോയ്ക്ക് കുത്തേറ്റത്. മേരിയുടെ അയൽവാസിയായ യതീന്ദ്ര ദാസ് എന്നയാളുടെ പറമ്പിലെ പ്ലാവിൻ കൊമ്പിലുണ്ടായിരുന്ന വലിയ കടന്നൽക്കൂട് വവ്വാൽ തട്ടിയതിനെ തുടർന്ന് ഇളകുകയായിരുന്നു.

   വെളുത്തേടത്ത് പറമ്പിൽ പ്രിൻസ് യതീന്ദ്രദാസ് തണ്ടാശേരി അരുൺ അടക്കം ഇരുപതോളം പേർക്കാണ് കടന്നൽ കുത്തേറ്റത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കി.
   Published by:Jayesh Krishnan
   First published:
   )}