നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പരാതി നല്‍കാനെത്തിയ ആളെ വിലങ്ങുവെച്ച് കെട്ടിനിര്‍ത്തിയ സംഭവം; പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

  പരാതി നല്‍കാനെത്തിയ ആളെ വിലങ്ങുവെച്ച് കെട്ടിനിര്‍ത്തിയ സംഭവം; പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

  പൊലീസിനെതിരെ ഗുരുതരമായ കണ്ടെത്തലുകളോടെ തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു

  News18 Malayalam

  News18 Malayalam

  • Share this:
   കൊല്ലം: പരാതി നല്‍കാനെത്തിയ ആളെ വിലങ്ങുവെച്ച് കൈവരിയില്‍ കെട്ടിനിര്‍ത്തിയ സംഭവത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ കുറത്തികാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായ വിശ്വംഭരനെയാണ് ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടലൂരി സസ്‌പെഡ് ചെയ്തത്. പരാതി വിശദമായി അന്വേഷിച്ച് 14 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് നിര്‍ദേശം നല്‍കി.

   പൊലീസിനെതിരെ ഗുരുതരമായ കണ്ടെത്തലുകളോടെ തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തെന്മല സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഉറുകുന്ന് ഇന്ദിരാ നഗറില്‍ രജനിവിലാസത്തില്‍ രാജീവിനായിരുന്നു പൊലീസിന്റെ പീഡനം ഏല്‍ക്കേണ്ടി വന്നത്.

   പരാതിയുടെ രസീത് ചോദിച്ചതിനായിരുന്നു രാജീവിന് ദുരനുഭവം ഉണ്ടായത്. ഫെബ്രുവരി മൂന്നിനായിരന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധു ഫോണിലൂടെ അസഭ്യം പറഞ്ഞതില്‍ പരാതി നല്‍കാനായിരുന്നു രാജീവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ തന്നെ ചൂരല്‍ കൊണ്ട് അടിക്കുകയും പിന്നീട് രസീത് ചോദിച്ചതിന്റെ പേരില്‍ വിലങ്ങണിയിച്ച് തടഞ്ഞുവെക്കുകയും ചെകിടത്ത് അടിക്കുകയും ചെയ്തതായി രാജീവ് പറയുന്നു.

   Also Read-'പരാതി നല്‍കാനെത്തിയ ആളെ വിലങ്ങുവെച്ച് കെട്ടിനിര്‍ത്തിയ പോലീസ് നടപടി ചിന്തിക്കാന്‍പോലും കഴിയാത്ത കാടത്തം'; ഹൈക്കോടതി

   തുടര്‍ന്ന് അമ്മയെയും സഹോദരനെയും വിളിച്ചുവരുത്തിയാണ് വിട്ടയച്ചത്. അടുത്തദിവസം ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് എസ്ഐ ശാലു കേസ് രജിസ്റ്റര്‍ ചെയ്തു.

   കൊല്ലം ഡിസിആര്‍ബി ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് രാജീവ് ഹൈക്കോടതിയെ സമീപിച്ചു.

   സംഭവത്തില്‍ ആരോപണവിധേയരായ ഇന്‍സ്പെക്ടര്‍ വിശ്വംഭരനും കൂട്ടുനിന്ന എസ്ഐ ശാലുവും സര്‍വീസില്‍ തുടരുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

   മേയ് 25ന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ചയാണെന്ന് കോടതി വിമര്‍ശിച്ചു.
   Published by:Jayesh Krishnan
   First published:
   )}