വാഗമണ്‍ (Vagamon) ഓഫ് റോഡ് റേസ് (Off-road Race) കേസില്‍ നടന്‍ ജോജു ജോര്‍ജ് (Joju George) അടക്കം 17 പേര്‍ക്ക് പോലീസ് (Police) നോട്ടീസയച്ചു. ഓഫ്‌റോഡ് ഡ്രൈവില്‍ ഉപയോഗിച്ച വാഹനങ്ങളും അതിന്റെ രേഖകളുമായി 15 ദിവസത്തിനുള്ളില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പോലീസ് ജോജു ജോര്‍ജ് ഉള്‍പ്പെടെ മത്സരത്തില്‍ പങ്കെടുത്ത 17 പേര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കുറച്ച് ദിവസം മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടുള്ള നോട്ടീസിന് പുറമെയാണ് പോലീസ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് പോലീസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് നല്‍കിയ പരാതിലാണ് നടപടി. മോട്ടോര്‍ വാഹന വകുപ്പിനും വാഗമണ്‍ പോലീസിലുമാണ് കെ.എസ്.യു. ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ജോജുവിനോട് ലൈസന്‍സുമായി ഹാജരാകാന്‍ ആവശ്യപ്പെട്ട് മുന്‍പ് തന്നെ നോട്ടീസ് അയച്ചിരുന്നു. മെയ് പത്തിനാണ് എം.വി.ഡി. നോട്ടീസ് അയച്ചത്.
എംവിഡി അയച്ച നോട്ടീസ് പ്രകാരം ഹാജരാകാതിരുന്ന ജോജുവിന്‍റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇടുക്കി ആര്‍.ടി.ഒ ആര്‍. രമണന്‍ പറഞ്ഞു.
Also Read- നടന്‍ ജോജു ജോര്‍ജിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുളള നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്പരാതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ മത്സരത്തില്‍ പങ്കെടുത്തവരോട് നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നാല് പേരാണ് അന്ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയത്. മത്സരത്തിന് പിന്നാലെ പലരുടെയും വാഹനങ്ങള്‍ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി വര്‍ക്ക്‌ഷോപ്പുകളിലും മറ്റുമായിരുന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടികളുടെ ഭാഗമായാണ് കഴിഞ്ഞ തിങ്കളാഴ്ച ജോജു ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് നോട്ടീസ് അയച്ചത്.
വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ്‌റോഡ് ഡ്രൈവില്‍ നടന്‍ ജോജു ജോര്‍ജ് വാഹനം ഓടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ഇടുക്കി ജില്ലാ പ്രസിഡന്റ് മോട്ടോര്‍ വാഹന വകുപ്പിലും പോലീസിലും പരാതി നല്‍കിയത്. സംഭവത്തില്‍ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ജോജു, സ്ഥലം ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരേ കേസെടുക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ പരിപാടി സംഘടിപ്പക്കുന്നവരും വസ്തു വിട്ടുകൊടുക്കുന്നവരും സെക്ഷന്‍ 189 പ്രകാരമുള്ള സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങിക്കേണ്ടതാണ്. എന്നാല്‍ മുന്‍കൂര്‍ അനുവാദം വാങ്ങിക്കാതെ ഇത് സംഘടിപ്പിച്ചു എന്നുള്ളത് മോട്ടോര്‍ വാഹന വകുപ്പ് പ്രകാരം കുറ്റകരമാണ്,' ആര്‍.ടി.ഒ പറഞ്ഞു
Also Read- കാമുകനൊപ്പം പോയത് ഒരാഴ്ച മുന്‍പ് ; 3.5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍ഇടുക്കി ജില്ലയിൽ ഓഫ് റോഡ് മത്സരത്തിനിടെ തുടർച്ചായി അപകടങ്ങളുണ്ടാവുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ജില്ലയിൽ ഓഫ് റോഡ് റേസ് നടത്താൻ പാടുള്ളൂ. ഇത് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ കളക്ടർ ഏർപ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് ഓഫ് റോഡ് റേസ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലാണ് ഓഫ് റോഡ് വാഹന മത്സരം നടന്നത്. എന്നാല്‍, കൃഷിക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശം നല്‍കിയ ഭൂമിയില്‍ നിയമവിരുദ്ധമായിട്ടാണ് ഓഫ് റോഡ് റേസ് സംഘടിപ്പിച്ചതെന്നതാണ് പരാതി. റേസ് പ്ലാന്റേഷന്‍ ലാന്‍ഡ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെ.എസ്.യു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.