തൃശൂർ മണ്ണുത്തി ചെമ്പുത്രയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിനു പുറകിൽ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പോലീസുകാരൻ മരിച്ചു. രാമവർമപുരം പോലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി ആലത്തൂർ കുനിശ്ശേരി സ്വദേശി പനയംമ്പാറ കോച്ചം വീട്ടിൽ എം.എ.മനു (26) ആണ് മരിച്ചത്.
പഞ്ചറായി നിർത്തിയിട്ട ടിപ്പറിനു പുറകിലേക്ക് ബൈക്കിടിച്ച് കയറിയാണ് അപകടമുണ്ടായത്. ഡ്യൂട്ടിയ്ക്ക് വേണ്ടി വീട്ടിൽ നിന്ന് കേരള പോലീസ് അക്കാദമിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . അപകടത്തിൽ വാനിന്റെ ഡ്രൈവർക്കും പരുക്കേറ്റു.
നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ തുറന്നു; ബൈക്ക് മറിഞ്ഞ് 6 വയസുകാരിയുടെ ജീവൻ നഷ്ടമായി
വഴിയരികില്‍ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നതിനെ തുടർന്ന് ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്കിലുണ്ടായിരുന്ന ആറു വയസ്സുകാരി മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. തേങ്കുറുശ്ശി തുപ്പാരക്കളം എ.സതീഷിന്റെ മകൾ വിസ്മയ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8ന് പാലക്കാട് പാലാട്ട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
Also Read- കുടുംബവഴക്ക്: പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു
ബൈക്കോടിച്ചിരുന്ന സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകൾ അമേയ എന്നിവർക്കാണ് പരുക്കേറ്റത്. സതീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരുക്ക് ഗുരുതരമല്ല. ക്ഷേത്രത്തിലും പാർക്കിലും പോയി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സ് ബൈക്കപകടത്തിൽ മരിച്ചു
കോട്ടയം മണിമല കരിമ്പനക്കുളത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് നഴ്സ് മരിച്ചു. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കരിമ്പനക്കുളം സ്വദേശി ചിത്തിര(29)യാണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് സുഹൃത്തിനൊപ്പം വരുന്നതിനിടെ മണിമല സ്വദേശിയായ വിദ്യാര്‍ത്ഥി ഓടിച്ച ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥിയും ചിത്തിരക്കൊപ്പമുണ്ടായിരുന്ന യുവതിയും പരിക്കേറ്റ് ചികിത്സയിലാണ്.
ഒന്നര ലക്ഷം മുടക്കി സ്കൂളിൽ സ്ഥാപിച്ച CCTV ക്യാമറ മോഷ്ടിച്ചു; 18കാരൻ അറസ്റ്റിൽ
കൊല്ലം: ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന സി.സി.ടി.വി ക്യാമറ മോഷ്ടിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി പലമുറ്റത്ത് വീട്ടിൽ രാജീവ് (18) നെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടാം തീയതി രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. താമരക്കുടി ശിവവിലാസം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറകളാണ് മോഷ്ടിക്കപ്പെട്ടത്.
Also Read- കരിപ്പൂരിൽ പൊലീസിന്റെ സ്വർണവേട്ട തുടരുന്നു ; ഇന്ന് പിടികൂടിയത് രണ്ടരക്കിലോ സ്വർണ മിശ്രിതം
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മെമ്പറായ സന്തോഷിന്റെ പരാതിയിന്മേലാണ് കൊട്ടാരക്കര പോലീസ് കേസ് എടുത്തത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ജോൺസൻ, കെ.എസ് ദീപു, ഹബീബ് എസ്.എം, എ.എസ്.ഐ അജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.