• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide| തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ചനിലയിൽ; മൃതദേഹം പൊലീസ് ക്വാർട്ടേഴ്സിലെ പാർക്കിങ് ഏരിയയിൽ

Suicide| തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ചനിലയിൽ; മൃതദേഹം പൊലീസ് ക്വാർട്ടേഴ്സിലെ പാർക്കിങ് ഏരിയയിൽ

പൊലീസ് ക്വാർട്ടേഴ്സിലെ പാർക്കിങ് ഏരിയായിലാണ് മൃതദേഹം കണ്ടത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: പാളയത്ത് പൊലീസ് (Police)ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ ( Suicide) കണ്ടെത്തി. എ ആർ ക്യാംപിലെ ഗ്രേഡ് എ.എസ്. ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. പൊലീസ് ക്വാർട്ടേഴ്സിലെ പാർക്കിങ് ഏരിയായിലാണ് മൃതദേഹം കണ്ടത്.

    ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല.

    മുക്കുപണ്ട തട്ടിപ്പില്‍ ആരോപണം നേരിട്ടയാള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

    ട്രെയിന്‍ തട്ടി പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അപ്രൈസര്‍ മരിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ അപ്രൈസര്‍ തട്ടാന്‍ മോഹനനാണ് മരിച്ചത്. ബാങ്കിലെ മുക്കുപണ്ട പണയതട്ടിപ്പ് കേസില്‍ അപ്രൈസര്‍ക്കെതിരേയും ആരോപണം ഉയര്‍ന്നിരുന്നു.

    Also Read-മുക്കുപണ്ട തട്ടിപ്പില്‍ ആരോപണം നേരിട്ടയാള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

    വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോഴിക്കോട് വെച്ച് മോഹനന്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മോഹനനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Naseeba TC
    First published: