വാഹനം തടഞ്ഞ പൊലീസുകാർക്ക് നേരെ കയ്യേറ്റം: പെരുമ്പാവൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കയ്യേറ്റം ചെയ്യുകയും കഴുത്തിൽ പിടിച്ച് തള്ളുകയും ചെയ്തു. യൂണിഫോമും വലിച്ചു കീറി

News18 Malayalam | news18
Updated: March 25, 2020, 11:57 PM IST
വാഹനം തടഞ്ഞ പൊലീസുകാർക്ക് നേരെ കയ്യേറ്റം: പെരുമ്പാവൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
perumbavoor attack
  • News18
  • Last Updated: March 25, 2020, 11:57 PM IST
  • Share this:
കൊച്ചി: ലോക്ക് ഡൗണിന്റെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കിടെ പൊലീസുകാരെ കയ്യേറ്റം ചെയ്ത സഹോദരങ്ങളായ യുവാക്കള്‍ അറസ്റ്റിൽ. വാഴക്കുളം സ്വദേശി നിഷാദ് (22), സഹോദരൻ നിഷാദിൽ (20) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പെരുമ്പാവൂർ മലയിടംതുരുത്ത് ജംഗ്ഷനിലായിരുന്നു സംഭവം.

ബൈക്കിൽ അമിതവേഗതയിലെത്തിയ യുവാക്കളെ അവിടെ പരിശോധനയ്ക്കുണ്ടായിരുന്നു പൊലീസുകാർ തടഞ്ഞു. എവിടെപ്പോവുകയാണെന്ന ചോദ്യത്തിന് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോവുകയാണെന്നും സഹോദരന്മാരാണെന്നും ഇവർ മറുപടി നൽകി. സർക്കാർ നിർദേശിച്ച പ്രകാരമുള്ള സത്യവാങ്മൂലവും ഇവരുടെ പക്കലുണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രമെ പോകാനാകു എന്ന് പൊലീസ് പറഞ്ഞതോടെ ഇവർ പ്രകോപിതരാവുകയായിരുന്നു.

You may also like:കോറോണയോടും തോൽക്കാത്ത കുടി! കേരളം കുടിച്ചത് 76.6 കോടിയുടെ മദ്യം; ജനതാ കർഫ്യൂവിന്; 'കരുതൽ' [PHOTO]'സ്വകാര്യതയല്ല, ഇവിടെ ആശങ്ക വൈറസ് വ്യാപനമാണ്': വിദേശത്ത് നിന്നു മടങ്ങിയെത്തിയവരുടെ വിവരങ്ങൾ പുറത്തുവിട്ട് കര്‍ണാടക [NEWS]കോവിഡ് 19 ഭീതിയിൽ ഡോക്ടർമാരെ വാടകവീടുകളിൽ നിന്ന് ഇറക്കിവിടുന്നതായി പരാതി [NEWS]
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കയ്യേറ്റം ചെയ്യുകയും കഴുത്തിൽ പിടിച്ച് തള്ളുകയും ചെയ്തു. യൂണിഫോമും വലിച്ചു കീറി. തുടർന്ന് ബലപ്രയോഗത്തിലൂടെ ഇവരെ കീഴ്പ്പെടുത്തിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 
First published: March 25, 2020, 11:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading