ഷഹല ഷെറിന്‍റെ മരണം: അറസ്റ്റിനു മുമ്പ് ആവശ്യത്തിന് തെളിവ് ശേഖരിക്കാൻ പൊലീസ് നീക്കം

ഇന്ന് സർവജന സ്കൂളിലെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥൻ വൈഭവ് സക്സേന സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെ മൊഴികൾ രേഖപ്പെടുത്തും.

News18 Malayalam | news18
Updated: November 25, 2019, 8:15 AM IST
ഷഹല ഷെറിന്‍റെ മരണം: അറസ്റ്റിനു മുമ്പ് ആവശ്യത്തിന് തെളിവ് ശേഖരിക്കാൻ പൊലീസ് നീക്കം
shahla
  • News18
  • Last Updated: November 25, 2019, 8:15 AM IST
  • Share this:
സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സുൽത്താൻ ബത്തേരി സർവ്വജന ഹയർസെക്കൻഡറി സ്കൂൾ ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. കേസിൽ സാക്ഷിമൊഴികൾ രേഖപ്പെടുത്താൻ മാനന്തവാടി എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സ്കൂളിൽ എത്തും. അതേസമയം സ്കൂളിലെ മുഴുവൻ അധ്യാപകരെയും പുനർവിന്യസിക്കാനാണ് സർക്കാർ തീരുമാനം.

അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിന് പാമ്പുകടിയേറ്റ സംഭവത്തിൽ പ്രതികളുടെ അറസ്റ്റിന് മുമ്പ് ആവശ്യമായ തെളിവ് ശേഖരിക്കാനാണ് പൊലീസ് നീക്കം. ഇന്ന് സർവജന സ്കൂളിലെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥൻ വൈഭവ് സക്സേന സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെ മൊഴികൾ രേഖപ്പെടുത്തും.

അതേസമയം, കുട്ടിക്ക് പാമ്പുകടിയേറ്റ ക്ലാസ് മുറി ഉൾപ്പെടുന്ന കെട്ടിടം പൂർണമായും പൊളിച്ചു നീക്കാനാണ് ബത്തേരി നഗരസഭയുടെ തീരുമാനം. ഇതിനായുള്ള എസ്റ്റിമേറ്റ് ഉടൻ സർക്കാരിന് സമർപ്പിക്കും. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. യുപി വിഭാഗത്തിന് ഡിസംബർ രണ്ടു വരെ അവധി നൽകിയിട്ടുണ്ട്.

ഷഹലയുടെ മരണം: ക്ലാസ് മുറി ഉൾപ്പെടുന്ന കെട്ടിടം പൊളിക്കും; പുതുതായി നിർമിക്കുന്നത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം

അതേസമയം, കുറ്റക്കാർക്കെതിരെ കർശന നടപടിക്കായി പ്രക്ഷോഭം തുടരുമെന്ന് നഗരസഭയിലെ യുഡിഎഫ് അംഗങ്ങൾ വ്യക്തമാക്കി.

സ്കൂളിലെ പ്രിൻസിപ്പളിന്‍റെയും വൈസ് പ്രിൻസിപ്പാളിന്‍റെയും ചുമതലകൾ പുതിയ അധ്യാപകരെ ഏൽപ്പിച്ചിട്ടുണ്ട്. സ്കൂൾ തുറന്നു പ്രവർത്തിക്കുമ്പോൾ ഷഹലയുടെ മരണത്തിൽ പ്രതികരിച്ച കുട്ടികൾക്കെതിരെ പ്രതികാര നടപടി ഉണ്ടാകരുതെന്നും കർശന നിർദ്ദേശം ഉണ്ട്. കിഫ്ബിയിൽ വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിട നിർമ്മാണം ഫെബ്രുവരിയിൽ തുടങ്ങും.
First published: November 25, 2019, 8:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading