'വണ്ടിപ്പെരിയാർ സംഭവം അരാജകത്വത്തിന് തെളിവ്; CPM ഭീഷണിയിൽ നിന്ന് പൊലീസിന് സംരക്ഷണം നൽകണം': കെ. സുരേന്ദ്രൻ

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പീരുമേട് ഏരിയ സെക്രട്ടറിയുമാണ് പൊലീസുകാരെ ഭീഷണിപ്പെടുത്തിയതെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പൊലീസിനാകെ അപമാനം വരുത്തിയ ഈ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും തയാറായിട്ടില്ല.

News18 Malayalam | news18-malayalam
Updated: May 29, 2020, 6:48 PM IST
'വണ്ടിപ്പെരിയാർ സംഭവം അരാജകത്വത്തിന് തെളിവ്; CPM ഭീഷണിയിൽ നിന്ന് പൊലീസിന് സംരക്ഷണം നൽകണം': കെ. സുരേന്ദ്രൻ
കെ സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: അധികാരത്തിന്റെ അഹങ്കാരത്തിൽ സിപിഎം നേതാക്കൾ പൊലീസ് സ്റ്റേഷനുകൾ കയ്യടക്കുകയും പൊലീസുകാരെ ഭീഷണിപ്പെടുത്തി നിയമവാഴ്ച അട്ടിമറിക്കുകയും ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം നേതാക്കളിൽ നിന്ന് കേരളത്തിലെ പൊലീസിന് സംരക്ഷണം കൊടുക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

Also Read- ലോക്ക്ഡൗൺ ലംഘിച്ച DYFI പ്രവർത്തകന്റെ ബൈക്ക് പിടികൂടി; വീട്ടിൽ കയറി എസ് ഐയുടെ കാലു വെട്ടുമെന്ന് സിപിഎം നേതാക്കളുടെ ഭീഷണി

 

വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം സിപിഎം നേതാക്കൾ കടന്നുകയറി പൊലീസുകാരെ വീടുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവം കേരളം എത്രത്തോളം അരാജകത്വത്തിലായെന്നതിന്റെ തെളിവാണ്. നിയമം തെറ്റിച്ച ഡിവൈഎഫ്ഐ പ്രവർത്തകരുടെ വാഹനം പൊലീസ് പിടിച്ചതായിരുന്നു പ്രകോപനം. നേതാക്കളുടെ ഭീഷണിക്കു മുന്നിൽ തലകുനിച്ച് നിസ്സഹായരായി നിൽക്കുന്ന പൊലീസിനെയാണ് കാണാനായത്.

Also Read- കൊച്ചിയിലെ പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: നഷ്ടമായത് ഒരു കോടിയിലധികം രൂപ

 

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പീരുമേട് ഏരിയ സെക്രട്ടറിയുമാണ് പൊലീസുകാരെ ഭീഷണിപ്പെടുത്തിയതെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പൊലീസിനാകെ അപമാനം വരുത്തിയ ഈ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും തയാറായിട്ടില്ല. സിപിഎമ്മുകാർ ശാരീരികമായി കൈകാര്യം ചെയ്യുമെന്നും സർക്കാരിൽ നിന്ന് സംരക്ഷണം ലഭിക്കില്ലന്നുമുള്ള ഭയം മൂലമാണ് പൊലീസ് കേസെടുക്കാത്തത്.

Also Read- പാർട്ടിയെ വിശ്വസിച്ചാൽ സംരക്ഷിയ്ക്കും; ചതിച്ചാൽ ദ്രോഹിക്കും; നയം വ്യക്തമാക്കി CPM നേതാവ് പികെ ശശി

 

ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും നിയമവാഴ്ച സംരക്ഷിക്കപ്പെടണം. അതിനനുവദിക്കാത്ത സിപിഎം നേതാക്കൾക്കെതിരെ കർശന നടപടികളുണ്ടാകണം. പൊലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പ്രതികളെ സംരക്ഷികുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

First published: May 29, 2020, 6:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading