ജോലി സമ്മർദ്ദം; മാനസിക പീഡനം: കണ്ണൂരിൽ പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും നിരന്തരമായ ജോലി സമ്മർദവുമാണ് ആത്മഹത്യ ശ്രമത്തിന് പ്രേരകമായതെന്നാണ് സൂചന.

News18 Malayalam | news18
Updated: November 21, 2019, 12:48 PM IST
ജോലി സമ്മർദ്ദം; മാനസിക പീഡനം: കണ്ണൂരിൽ പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: November 21, 2019, 12:48 PM IST
  • Share this:
കണ്ണൂർ: മേലുദ്യോഗസ്ഥരുമായുള്ള തർക്കത്തെ തുടർന്ന് കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ പിന്തിരിപ്പിച്ച് കണ്ണൂർ എആർ ക്യാംപിലെത്തിക്കുകയായിരുന്നു. മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും നിരന്തരമായ ജോലി സമ്മർദവുമാണ് ആത്മഹത്യ ശ്രമത്തിന് പ്രേരകമായതെന്നാണ് സൂചന.

റെയിൽവേ സ്റ്റേഷൻ പരിസരത്ത് അസ്വാഭാവികമായ രീതിയിൽ കണ്ട് മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് ആത്മഹത്യാശ്രമം പുറത്തായത്. തുടർന്ന് എ ആർ ക്യാമ്പിലേക്ക് വിവരമറിയിക്കുകയായിരുന്നു. റെയിൽവേ പോലീസിൽ സംഭവം റിപ്പോർട്ട് ചെയ്ത ശേഷം പോലീസുകാരനെ സമാധാനിപ്പിച്ച് തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചു. തുടർന്ന് സഹപ്രവർത്തകരെത്തി ക്യാമ്പിലേക്ക് കൊണ്ടുപോയി.

Also Read-Shocking:41 മാസം; 50 പൊലീസുകാർ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി

1993 ൽ സർവീസിൽ എത്തിയ ഉദ്യോഗസ്ഥന് അർഹതപ്പെട്ട പ്രമോഷൻ ലഭിച്ചിരുന്നില്ല. മന്ത്രി ജി സുധാകരനെതിരെ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ട്രോൾ ഇറക്കിയതിന് നേരത്തെ സസ്പെൻഷൻ നടപടികളും നേരിടേണ്ടിവന്നിട്ടുണ്ട്. കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതി ചാടി പോയതിനും നടപടിക്ക് വിധേയനായിരുന്നു.

Also Read-കാക്കിക്കുള്ളിൽ പിരിമുറുക്കം; അഞ്ച് വർഷത്തിനിടെ ജീവനൊടുക്കിയത് 65 പൊലീസ് ഉദ്യോഗസ്ഥർ; 2019ൽ ഇതുവരെ 11 പേർ

കണ്ണൂർ പോലീസിൽ ഇതിന് മുമ്പും മേലുദ്യോഗസ്ഥരിൽ നിന്നുള്ള മാനസിക പീഡനം സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. സമ്മർദ്ദം സഹിക്കാനാവാതെ ആദിവാസി വിഭാഗത്തിൽ പെട്ട ഒരു സിവിൽ പോലീസ് ഓഫീസർ കഴിഞ്ഞ ജൂണിൽ രാജിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ജാതീയമായ അധിക്ഷേപത്തിനും മാനസിക പീഡനത്തിനും താൻ ഇരയായെന്ന് അന്ന് മാധ്യമങ്ങളോട് സിവിൽ പോലീസ് ഓഫീസർ തുറന്നു പറയുകയും ചെയ്തു.ഒരു പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ച തോടെ കണ്ണൂർ എ ആർ ക്യാമ്പിലെ പീഡനത്തെ സംബന്ധിച്ചുള്ള ആരോപണങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.
First published: November 21, 2019, 12:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading