എന്നാൽ ഇതിനിടെ പോസ്റ്റൽ വോട്ടുകൾ കൈമാറാൻ ആവശ്യപ്പെടുന്ന ശബ്ദരേഖ അയച്ച വാട്സ്ആപ്പ് ഗ്രൂപ്പ് നശിപ്പിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ശ്രീപത്മനാഭ എന്ന വാട്സ്ആപ്പ് ഗ്രൂപ്പാണ് നശിപ്പിച്ചത്. ഇതോടെ കേസിൽ നിർണായകമായേക്കാവുന്ന തെളിവാണ് നശിപ്പിക്കപ്പെട്ടത്. പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ പൊലീസ് അസോസിയേഷന്റെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.