കൊച്ചി: ഫോർട്ട് കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ എസ്.ഐ.യെ ഇടിച്ചുതെറിപ്പിച്ച് ബൈക്ക് യാത്രികൻ. ഇന്നലെ രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. അപകടത്തിൽ എസ്ഐ സന്തോഷ് മോൻ കെ.എമ്മിന് പരിക്കേറ്റു. ഇടിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു.
Also Read-തിരുവനന്തപുരത്ത് കാൽനടയാത്രക്കാരി മരിച്ച അപകടത്തിനിടയാക്കിയ ബൈക്ക് ഓടിച്ച യുവാവും മരിച്ചു
പൊലീസുകാർ കൈ കാണിച്ചിട്ട് നിർത്താതെ പോയ ബൈക്കിനെ സന്തോഷ് കൈകാണിച്ച് നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. കൈക്ക് പൊട്ടലേറ്റ എസ്ഐ ചികിത്സതേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.