നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Rishiraj Singh| കേരളത്തിന്റെ പൊലീസ് 'സിങ്കം' ഋഷിരാജ് സിംഗിന് സേനയുടെ യാത്രയയപ്പ്; വിരമിക്കൽ നാളെ

  Rishiraj Singh| കേരളത്തിന്റെ പൊലീസ് 'സിങ്കം' ഋഷിരാജ് സിംഗിന് സേനയുടെ യാത്രയയപ്പ്; വിരമിക്കൽ നാളെ

  രാവിലെ 7.45 ന് പേരൂർക്കട എസ് എപി ക്യാമ്പിൽ ജയിൽ മേധാവി ഋഷിരാജ് സിംഗിന് സേനാംഗങ്ങൾ യാത്രയപ്പ് ചടങ്ങ് ഒരുക്കിയിരുന്നു.  ഭാര്യയോടൊപ്പം ഔദ്യോഗിക വാഹനത്തിലെത്തിയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. ഋഷിരാജ് സിംഗിനെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തും പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാമും ചേർന്ന് അഭിവാദ്യം നൽകി വേദിയിലേക്ക് സ്വീകരിച്ചു.

  ഋഷിരാജ് സിംഗ്

  ഋഷിരാജ് സിംഗ്

  • Share this:
   തിരുവനന്തപുരം: ജയില്‍ മേധാവി ഋഷിരാജ് സിംഗ് ശനിയാഴ്ച സർവീസിൽ നിന്ന് വിരമിക്കും. 36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കേരളത്തിലെ ഏറ്റവും ജനപ്രിയനായ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ സിംഗിന്റെ വിരമിക്കല്‍. വിരമിക്കലിന് മുന്നോടിയായി പൊലീസ് സേന അദ്ദേഹത്തിന് അതിഗംഭീര യാത്രയയപ്പ് നൽകി. വിരമിച്ച ശേഷവും കേരളത്തില്‍ തുടരുമെന്നാണ് ഋഷിരാജ് സിംഗ് അറിയിച്ചിട്ടുള്ളത്. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

   ജയില്‍ ഡിജിപി, ട്രാന്‍സ്‌പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി പ്രധാന തസ്തികകളില്‍ ശ്രദ്ധേയ സേവനം അനുഷ്ഠിച്ച ശേഷമാണ് 1985 ബാച്ച് ഐപിഎസുകാരനായ ഋഷിരാജ് സിംഗ് പടിയിറങ്ങുന്നത്. 24ാം വയസ്സിലാണ് രാജസ്ഥാൻ സ്വദേശിയായ സിംഗ് കേരളത്തില്‍ എത്തുന്നത്. ഗുണ്ടാ അതിക്രമം അവസാനിപ്പിക്കൽ, മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ, വ്യാജ സിഡിക്കെതിരായ റെയിഡുകൾ, വ്യാജ മദ്യ- ലഹരി മാഫിയയെ അടിച്ചമർത്തൽ, വൈദ്യുതി മോഷണം തടയൽ തുടങ്ങിയ പ്രത്യേക ദൗത്യങ്ങൾക്ക് ഋഷിരാജ് സിംഗ് നേതൃത്വം നൽകിയിട്ടുണ്ട്.

   Also Read- മദ്യ വില്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാന്‍ പറ്റാത്ത അവസ്ഥയെന്ന് ഹൈക്കോടതി

   രാവിലെ 7.45 ന് പേരൂർക്കട എസ് എപി ക്യാമ്പിൽ ജയിൽ മേധാവി ഋഷിരാജ് സിംഗിന് സേനാംഗങ്ങൾ യാത്രയപ്പ് ചടങ്ങ് ഒരുക്കിയിരുന്നു.  ഭാര്യയോടൊപ്പം ഔദ്യോഗിക വാഹനത്തിലെത്തിയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. ഋഷിരാജ് സിംഗിനെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തും പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാമും ചേർന്ന് അഭിവാദ്യം നൽകി വേദിയിലേക്ക് സ്വീകരിച്ചു. ജൂലൈ 31നാണ് ഔദ്യോഗികമായി അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുന്നത്.

   Also Read- വ്യാപാരികൾക്ക് പ്രത്യേക പാക്കേജ്; 4 % പലിശ സർക്കാർ അടയ്ക്കും; ഡിസംബർ വരെ കടമുറി വാടക ഒഴിവാക്കി

   ഏറെക്കാലവും സർവീസ് കേരളത്തിൽ തന്നെ തുടർന്ന അദ്ദേഹം, ഇടക്കാലത്ത് സിബിഐ ജോയിന്റ് ഡയറക്ടറായി മഹാരാഷ്‌ട്രയിലും ജോലി ചെയ്തു. 2015 മുതൽ 2016 വരെ ആറുമാസകാലം അദ്ദേഹം ആദ്യഘട്ടത്തിൽ ജയിൽ മേധാവിയായി പ്രവർത്തിച്ചിരുന്നു. അതിനുശേഷം എക്സൈസ് കമ്മീഷണറായും ട്രാൻസ്പോർട്ട് കമ്മീഷണറായും ഋഷിരാജ് സിംഗ് സർവീസിൽ തിളങ്ങി. സംസ്ഥാനത്തെ ജയിലുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും വെളിപ്പെടുത്തലുകളുമുണ്ടായപ്പോൾ തിരുത്തൽ നടപടികളുമായി വകുപ്പിനെ മുന്നിൽ നിന്ന് നയിച്ചു.

   എക്സൈസ് കമ്മീഷണറായിരിക്കെ നിരന്തരം റെയ്ഡ് നടത്തി കോടിക്കണക്കിന് രൂപയുടെ ലഹരിപദാർത്ഥങ്ങളാണ് പിടിച്ചെടുത്തത്. സ്കൂളുകളിലും ക്യാമ്പസുകളിലും പ്രത്യേക ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിക്കാനും ഋഷിരാജ് സിംഗ് മുന്നിട്ടിറങ്ങി. കൂടാതെ ഗതാഗത കമ്മീഷണറായിരിക്കേ കേരളത്തിലെ ഇരുചക്ര വാഹന യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയതും ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികളും കൈയടി നേടി. മലയാള സിനിമകളെ, പാട്ടുകളെ, ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന ഋഷിരാജ് സിംഗ് വിരമിക്കലിന് ശേഷം താമസിക്കാൻ പൂജപ്പുരയിൽ വാടക വീടും എടുത്തിട്ടുണ്ട്.
   Published by:Rajesh V
   First published:
   )}