നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗോഡ്സെയുടെ പ്രസംഗം വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

  ഗോഡ്സെയുടെ പ്രസംഗം വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

  മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ വന്നതിനെ കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടന്നിരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുര : നാഥുറാം വിനായക് ഗോഡ്സേയുടെ പ്രസംഗം വാട്ട്സാപ്പ് ഗ്രൂപ്പില്‍‌ ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐ രാധാകൃഷ്ണ പിളളയെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ ഗ്രൂപ്പിലാണ് രാധാകൃഷ്ണ പിളള ഗോഡ്സേയുടെ പ്രസംഗം ഇട്ടത്. അബദ്ധം പറ്റിയതാണെന്ന എസ് ഐയുടെ വിശദീകരണത്തെ തുടർന്ന് താക്കീത് ചെയ്തിരുന്നു

   മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ വന്നതിനെ കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടന്നിരുന്നു. അബദ്ധം പറ്റിയതാണെന്ന എസ്ഐയുടെ വിശദീകരണത്തെ തുടർന്ന് ആദ്യം താക്കീത് നല്‍കി. ഇന്നലെയാണ് തൃശ്ശൂരിലേക്ക് സ്ഥലം മാറ്റിയത്.

   കേരള പോലീസിനുള്ളിൽ സംഘപരിവാര്‍ സാന്നിധ്യമുണ്ടെന്ന വിവാദത്തിനിടെയാണ് പൊലീസിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ഗോഡ്സെയുടെ പ്രസംഗം വന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഗ്രൂപ്പിനായിരുന്നു നാഥുറാം ഗോഡ്സെയുടെ പ്രസംഗത്തിന്റെ പരിഭാഷ ഇദ്ദേഹം പങ്കുവെച്ചത്. തുടര്‍ന്ന് ഇതേപ്പറ്റി വകുപ്പുതല അന്വേഷണവും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പോലീസുകാരന്റെ വിശദീകരണവും തേടിയിരുന്നു. തനിക്ക് അബദ്ധം പറ്റിയതാണെന്ന് രാധാകൃഷ്ണ പിള്ള വിശദീകരണത്തിൽ വ്യക്തമാക്കി. ഇതേത്തുടര്‍ന്നായിരുന്നു അച്ചടക്ക നടപടിയായി താക്കീത് നല്‍കിയത്.

   Also Read- HBD Ramya Krishnan| 'വയസാനാലും ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ'; രമ്യ കൃഷ്ണന് ഇന്ന് 51ാം പിറന്നാള്‍

   കേരള പോലീസിനുള്ളിൽ ആര്‍എസ്എസ് ഗ്യാങ്ങുകളുണ്ടെന്ന സി പി ഐ നേതാവ് ആനി രാജയുടെ വിവാദപരാമര്‍ശത്തിനു പിന്നാലെയാണ് സംഭവം എന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയത്തിനെതിരെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് ദേശീയ തലത്തിൽ തന്നെ നാണക്കേടിന് ഇടയാക്കുകയാണെന്നുമായിരുന്നു സിപിഐ നേതാവ് ആനി രാജയുടെ പ്രസ്താവന. സര്‍ക്കാര്‍ നയം അട്ടിമറിയ്ക്കാൻ പൊലീസ് സേനയിൽ നിന്ന് ബോധപൂര്‍വമായ ശ്രമം ഉണ്ടാകുന്നുണ്ടെന്നും പോലീസിൽ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ആനി രാജയുടെ പ്രസ്താവനയെ പിന്തുണച്ച് ഡി രാജയും രംഗത്തെത്തിയിരുന്നു.

   Also Read- Salim Kumar's 25 Year In Cinema| 'ഒരു ലുക്കില്ലെന്നെയുളളു ഭയങ്കര ബുദ്ധിയാ'; സലിംകുമാർ വെള്ളിത്തിരയിലെത്തിയിട്ട് കാൽനൂറ്റാണ്ട്

   പൊലീസിന്റെ അനാസ്ഥ മൂലം മരണങ്ങള്‍ പോലുമുണ്ടായെന്ന് അവര്‍ വിമര്‍ശിച്ചു. എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടെ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന സംഭവങ്ങളാണ് കേരള പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ആനി രാജ പറഞ്ഞു. തുടര്‍ഭരണം കിട്ടിയതിനു ശേഷം കേരള പൊലീസിലെ ഈ അജണ്ട ശക്തിപ്പെട്ടിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, ആനി രാജയെയും ഡി രാജയെയും തള്ളുന്നതാണ് സിപിഐ സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക നിലപാട്. ‌
   Published by:Rajesh V
   First published:
   )}