ഡോക്ടർ വന്ദന ദാസിന്റെ മരണത്തിൽ ന്യായീകരണവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രമേയം. ‘സംഭവത്തില്‍ പോലീസിന് വിഴ്ചയെന്ന് വരുത്തിത്തീര്‍ത്തു. അധ്യാപകനായ ഒരാള്‍ സഹായം അഭ്യര്‍ത്ഥിച്ചപ്പോഴാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് അക്രമാസക്തനായി കൊലപാതകം നടത്തി. എന്നിട്ടും പോലീസ് എന്തുകൊണ്ട് വിലങ്ങ് വെച്ചില്ല, വെടിവെച്ചില്ല എന്നാണ് ചോദ്യമെന്നും’ പറഞ്ഞു.
‘മുമ്പ് വിലങ്ങ് വെച്ചതിന് പോലീസുകാരനെതിരേ നടപടി എടുത്ത ചരിത്രമുണ്ട്. വിലങ്ങ് വെച്ചാലും ഇല്ലെങ്കിലും കുറ്റം എന്നതാണ് അവസ്ഥ. വിലങ്ങുവെക്കുന്നതിനുള്ള ഉത്തരവുകളില്‍ വ്യക്തത വേണം. മാത്രമല്ല, വൈദ്യപരിശോധനയില്‍ പോലീസുകാര്‍ മാറി നില്‍ക്കണമെന്ന കോടതി ഉത്തരവും പുന:പരിശോധിക്കണം എന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം അനുഷ്ഠിക്കവെയാണ് വന്ദന ദാസ്(25) അതിദാരുണമായി കൊല്ലപ്പെട്ടത്. പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വന്ദന കൊല്ലപ്പെട്ടത്. പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ് സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. ഡോ. വന്ദന ആക്രമിക്കപ്പെട്ടതിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം ഇതിനോടകം ശക്തമാണ്. ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് പൊലീസിനെ വിമർശിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctor murder, Kerala police officers association, Kollam