• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുഴി എണ്ണിയാൽ പോര; റോഡിൽ പൊലീസിന് പിന്നേയുമുണ്ട് പണി

കുഴി എണ്ണിയാൽ പോര; റോഡിൽ പൊലീസിന് പിന്നേയുമുണ്ട് പണി

കുഴിയുള്ള സ്ഥലങ്ങൾ അടിയന്തരമായി കണ്ടു പിടിച്ച് പട്ടിക അയക്കണമെന്നായിരുന്നു  സർക്കുലർ.

  • Share this:
    റോഡിലെ കുഴിയെണ്ണാൻ പോലീസ്. റോഡിലെ കുഴിയുള്ള സ്ഥലങ്ങൾ തിട്ടപ്പെടുത്തി അയക്കണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കാണ് നിർദ്ദേശം ലഭിച്ചത്. കുഴിയുള്ള സ്ഥലങ്ങൾ അടിയന്തരമായി കണ്ടു പിടിച്ച് പട്ടിക അയക്കണമെന്നായിരുന്നു  സർക്കുലർ.

    പത്തനംതിട്ട ജില്ലയിലെ എസ്എച്ച്ഒമാർ പൂരിപ്പിച്ചു നൽകണമെന്നാവശ്യപ്പെട്ട്  രാവിലെയാണ് ഫോം ഇ-മെയിലിൽ ലഭിച്ചത്. സ്റ്റേഷൻ ഹൗസ് ഓഫീസർ പൂരിപ്പിക്കേണ്ടത് ഇതൊക്കെ, സ്റ്റേഷൻ പരിധിയിൽ കുഴിയുള്ള സ്ഥലങ്ങൾ ഏതൊക്കെ, കുഴിയുള്ള റോഡുകളുടെ പേരെന്ത്, പൊതുമരാമത്തിനു കീഴിലോ അതോ നാഷണൽ ഹൈവേയുടെ ഭാഗമോ  അല്ലെങ്കിൽ തദ്ദേശ വകുപ്പിനു കീഴിലെ റോഡിലാണോ കുഴികളുള്ളത്. രാവിലെ ലഭിച്ച സന്ദേശത്തിൽ ഉച്ചയ്ക്ക് മുൻപ് പട്ടിക അയക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

    Also Read- പത്തനംതിട്ടയിലെ റോഡിൽ എത്ര കുഴികളുണ്ട്? പൊലീസുകാർ കണ്ടുപിടിച്ചു കണക്കു നൽകാൻ ജില്ലാ പൊലീസ് മേധാവി

    പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടേതായിരുന്നു നിർദ്ദേശം. മറ്റു പല ജില്ലകളിലും സമാന നിർദ്ദേശമുണ്ടായി. കുഴിയുടെ എണ്ണം അറിയിക്കേണ്ടത് സ്പെഷൽ ബ്രാഞ്ചിനെയെന്നും നിർദ്ദേശത്തിൽ പറഞ്ഞിരുന്നു. കുഴിയെണ്ണൽ നിർദ്ദേശത്തിൽ കടുത്ത അതൃപ്തിയാണ് സേനയിൽ ഉയർന്നത്. കുഴികളിൽ വീണ് ആളുകൾ മരിക്കുന്ന സംഭവങ്ങൾ വർധിച്ചതോടെ ഹൈക്കോടതി രൂക്ഷമായ വിമർശനം നടത്തിയിരുന്നു.

    റോഡിലെ കുഴി അടയ്ക്കുന്നത് പശ വച്ചാണോയെന്നും കോടതി ചോദിച്ചിരുന്നു. റോഡിലെ കുഴികളെ സംബന്ധിച്ച് സർക്കാരിന്റെ കയ്യിൽ വ്യക്തമായ കണക്കുകളില്ലെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് പൊലീസിനെ ഉപയോഗിച്ചുള്ള കണക്കെടുപ്പ്.
    Published by:Naseeba TC
    First published: