കോട്ടയത്ത് DYSP അടക്കം നാല് പൊലീസുകാർക്ക് ഗുണ്ടാബന്ധം; കർശന നടപടിയ്ക്ക് ശുപാർശ; ഐജി റിപ്പോർട്ട് നൽകി
കോട്ടയത്ത് DYSP അടക്കം നാല് പൊലീസുകാർക്ക് ഗുണ്ടാബന്ധം; കർശന നടപടിയ്ക്ക് ശുപാർശ; ഐജി റിപ്പോർട്ട് നൽകി
പൊലീസ് രഹസ്യങ്ങൾ ചോര്‍ത്തി നല്കി ഗുണ്ടാസംഘത്തിൽ നിന്ന് പണം വാങ്ങിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
കോട്ടയം: ചങ്ങനാശേരി ഡിവൈഎസ്പി ഉൾപ്പെടെ നാല് പൊലീസുകാർക്ക് ഗുണ്ടാമാഫിയയുമായി ബന്ധമെന്ന് കണ്ടെത്തൽ. സ്ഥിരം ക്രിമിനലായ അരുൺ ഗോപനുമായുള്ള വഴിവിട്ട ബന്ധമാണ് രഹസ്യന്വേഷണത്തിൽ വ്യക്തമായത്. പൊലീസ് രഹസ്യങ്ങൾ ചോര്‍ത്തി നല്കി ഗുണ്ടാസംഘത്തിൽ നിന്ന് പണം വാങ്ങിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഗുണ്ടാബന്ധമുള്ള പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ദക്ഷിണമേഖല ഐജി പ്രകാശ് നിർദേശിച്ചു. കോട്ടയത്തെ ഗുണ്ടാപട്ടികയില്പ്പെട്ടയാളാണ് അരുൺ ഗോപൻ. ഇയാളുമായാണ് ജില്ലയുടെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഒരു ഡിവൈഎസ്പിയടക്കം നാല് പൊലീസുകാർ വഴിവിട്ട അടുപ്പം പുലർത്തിയത്.
അരുൺ ഗോപനെ ഹണിട്രാപ് കേസിൽ അടുത്തിടെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് രാത്രി ചങ്ങനാശ്ശേരി ഡിവൈഎസ്പി തന്റെ അധികാര പരിധിയല്ലാത്ത സ്റ്റേഷനായിട്ടും അവിടെയെത്തുകയും സെല്ലിൽ കഴിഞ്ഞിരുന്ന അരുണുമായി വാക്കുതര്‍ക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു.
ഇക്കാര്യം കോട്ടയം എസ്പി ഡി ശിൽപ ദക്ഷിണ മേഖല ഐജി പി പ്രകാശിനെ അറിയിച്ചചതോടെ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് ഗുണ്ടാബന്ധം വ്യക്തമായത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.