നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രിയും എസ്.പിയും ഗതാഗതക്കുരുക്കില്‍പ്പെട്ടു; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  മന്ത്രിയും എസ്.പിയും ഗതാഗതക്കുരുക്കില്‍പ്പെട്ടു; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  മന്ത്രിയും എസ്.പിയും വ്യാഴാഴ്ച കൊല്ലം മയ്യത്തുംകരയിലെ കല്യാണ ഓഡിറ്റോറിയത്തിനു മുന്നിലെ ഗതാഗതക്കുരുക്കിൽപ്പെട്ടതിനാണ് നടപടി.

  news18

  news18

  • Share this:
   കൊല്ലം: മന്ത്രിക്കും എസ്.പിയ്ക്കും വഴിയൊരുക്കാത്തതിനു പൊലീസുകാർക്ക് സസ്പെൻഷൻ. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും എസ്.പി ഹരിശങ്കറിന്റെയും വാഹനങ്ങൾക്ക് വഴിയൊരുക്കാത്തതിനാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.

   മന്ത്രിയും എസ്.പിയും വ്യാഴാഴ്ച കൊല്ലം മയ്യത്തുംകരയിലെ കല്യാണ ഓഡിറ്റോറിയത്തിനു മുന്നിലെ ഗതാഗതക്കുരുക്കിൽപ്പെട്ടതിനാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.

   പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും ശൂരനാട്ടെ ദുരിതാശ്വാസ ക്യമ്പുകളില്‍ സന്ദര്‍ശനത്തിന് എത്തിയ എസ്പി ആര്‍ ഹരിശങ്കറും വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍ 10 മിനിറ്റോളമാണ് കുടുങ്ങിക്കിടന്നത്.

   ശൂരനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ ഹരിലാല്‍, സി.പി.ഒ രാജേഷ്, റൂറല്‍ പോലീസ് സ്പെഷല്‍ ബ്രാഞ്ചിലെ എഎസ്ഐ നുക്യദീന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വി.ഐ.പി വാഹനങ്ങള്‍ കടത്തി വിടുന്നതില്‍ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

   Also Read  ജനങ്ങള്‍ക്കു മുന്നില്‍ വിതുമ്പലടക്കാനാകാതെ പിവി അന്‍വര്‍ എംഎല്‍എ

   First published:
   )}