തിരുവനന്തപുരം: രണ്ടാഴ്ച കഴിഞ്ഞ് ഞാൻ എത്തണമെങ്കിൽ നിങ്ങൾ സാമൂഹിക അകലം പാലിക്കണം. ഇതായിരുന്നു പൊലീസുകാർക്കൊപ്പം നിരത്തിലിറങ്ങിയ മാവേലിയുടെ സന്ദേശം. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരമായിരുന്നു പൊലീസ് ബോധവത്കണം.
നഗരത്തിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ മാവേലിക്കൊപ്പം അഞ്ച് പൊലീസുകാർ ചേർന്ന് കോവിഡ് കാലത്തെ ഓണം എങ്ങനെ ആഘോഷിക്കണമെന്ന നിർദേശങ്ങൾ ജനങ്ങൾക്ക് നൽകി.
ഇതിനിടയിൽ പരിപാടിക്കെതിരെ പൊലീസുകാർക്കിടയിൽ തന്നെ വിമർശനവും ഉയർന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻ നിരയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് അധിക ജോലി ഭാരം സൃഷ്ടിക്കുന്നതാണ് ബോധവൽക്കരണ പരിപാടി എന്നായിരുന്നു പ്രധാന ആക്ഷേപം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.