നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗെയിം കളിക്കാൻ സമ്മതിച്ചില്ല; വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ഏഴു വയസ്സുകാരനെ മിഠായി നൽകി പൊലീസ് തിരിച്ചുകൊണ്ടുവന്നു

  ഗെയിം കളിക്കാൻ സമ്മതിച്ചില്ല; വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ഏഴു വയസ്സുകാരനെ മിഠായി നൽകി പൊലീസ് തിരിച്ചുകൊണ്ടുവന്നു

  ട്യൂഷന് പോകാൻ പറഞ്ഞതോടെ ഏഴുവയസുകാരൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു

  News18

  News18

  • Share this:
  കോട്ടയം: കൈപ്പുഴയിൽ നിന്നാണ് വീട്ടുകാരെയും നാട്ടുകാരെയും പോലീസിനെയും ഒക്കെ  മുൾമുനയിൽ നിർത്തിയ ഏഴ് വയസ്സുകാരന്റെ വിവരം പുറത്ത് വരുന്നത്.  ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ്  നാടകീയ സംഭവം അരങ്ങേറിയത്. ഏഴു വയസ്സുകാരനായ കുട്ടി വീട്ടുകാരോട് പിണങ്ങിയാണ് വീട്ടിൽ നിന്ന് ഇറങ്ങി പോയത്.

  സംഭവത്തെക്കുറിച്ച് രക്ഷിതാവായ പ്രതീഷ് പൊലീസിനോട് പറഞ്ഞത് ഇങ്ങനെ, വൈകുന്നേരം അഞ്ചുമണിക്ക് കുട്ടിക്ക് ട്യൂഷൻ ഉണ്ടായിരുന്നു. എന്നാൽ ആ സമയം കുട്ടി മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗെയിം കളി അവസാനിപ്പിച്ച്  ട്യൂഷന് പോകാൻ രക്ഷിതാക്കൾ നിർദ്ദേശിച്ചു. ഇത് കേൾക്കാൻ ആദ്യം കൂട്ടി തയ്യാറായില്ല. തുടർന്ന് നിർബന്ധപൂർവ്വം ട്യൂഷന് പോകാൻ പറഞ്ഞതോടെ ഏഴുവയസുകാരൻ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

  പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവമാണ്. വീട്ടിൽ നിന്ന് പെട്ടെന്ന് ഇറങ്ങിപ്പോയ കുട്ടിയെ അന്വേഷിച്ച് രക്ഷിതാക്കൾ പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സമീപ വീടുകളിൽ അന്വേഷണം തുടങ്ങി. അവിടെയും കണ്ടെത്താൻ കഴിയാതെ വന്നതോടെ വീട്ടുകാർ പരിഭ്രാന്തരായി. സമീപവാസികളും  തുടർന്ന് തിരച്ചിലിൽ പങ്കാളിയായി.

  Also Read-പ്ലസ് വൺ പരീക്ഷ ഉടൻ; ഇന്നോ നാളെയോ പരീക്ഷാ തീയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

  പിന്നീടുണ്ടായത്   പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങൾ ആണ്. വീടിന്റെ പരിസരങ്ങളിൽ അന്വേഷണം തുടങ്ങിയ വീട്ടുകാരും നാട്ടുകാരും അന്വേഷണം സമീപ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. അവിടെയും കുട്ടിയെ കണ്ടെത്താനായില്ല.

  അന്വേഷണം അര മണിക്കൂറോളം എത്തിയിട്ടും കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ വീട്ടുകാരും നാട്ടുകാരും ഏറ്റുമാനൂർ പോലീസിനെ വിവരം അറിയിച്ചു. പിന്നെ നടന്നത് സിനിമയെ വെല്ലുവന്ന ത്രില്ലിംഗ് ക്ലൈമാക്സ് ആണ്. രണ്ട് ജീപ്പുകളിൽ ആണ് പോലീസ് പ്രദേശത്താകെ പരിശോധന നടത്തിയത്.  ഏറ്റുമാനൂർ സർക്കിൾ ഇൻസ്പെക്ടർ സി ആർ രാജേഷിന്റെ നേതൃത്വത്തിൽ ആയിരുന്നു പോലീസ് വളരെ പെട്ടെന്ന് പരിശോധനയ്ക്ക് ഇറങ്ങിയത്. ഇതിനിടെ സംഭവത്തെക്കുറിച്ച് അഭ്യൂഹങ്ങളും പരന്നു.

  Also Read-വിദ്യാർഥിയെ പീഡിപ്പിച്ചു; സ്കൂൾ ജീവനക്കാരിയായ യുവതിക്ക് 20 വർഷം തടവുശിക്ഷ

  കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. കുട്ടിയുടെ ചിത്രമടക്കം പ്രചരിപ്പിച്ചുകൊണ്ട് ആയിരുന്നു സാമൂഹിക മാധ്യമങ്ങളുടെ പ്രചരണം. ആകെ പരിഭ്രാന്തി നിൽക്കുന്ന സാഹചര്യമായിരുന്നു ഇതോടെ കൈപ്പുഴയിൽ രൂപപ്പെട്ടത്.  പോസ്റ്റുകൾ വളരെ വേഗം പ്രചരിപ്പിക്കപ്പെട്ടു. ഇതിനിടെയാണ് പോലീസിൽ നിന്നും ആശ്വാസകരമായ വാർത്ത ലഭിക്കുന്നത്. വീടിന് ഒരു കിലോമീറ്റർ അകലെ ഉൾ പ്രദേശത്ത്  ഒരു കുട്ടി ഒറ്റയ്ക്ക് ഇരിക്കുന്ന കാഴ്ചയാണ് പോലീസ് സംഘം കണ്ടത്.

  കുട്ടി ഒറ്റയ്ക്ക് ഇരിക്കുന്നു എന്ന് കണ്ടതോടെ  പോലീസിന് സംശയം ആയി. കുട്ടിയോട് വിവരങ്ങൾ ആരാഞ്ഞതോടെ കാണാതായ ആൾ തന്നെയാണ് ഇതെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കളുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചു.

  ഏറെ നിമിഷത്തെ ആശങ്കയ്ക്ക് ആണ് ഇതോടെ അറുതി വന്നത്.  മൊബൈൽ ഫോൺ കുട്ടികളിലുണ്ടാക്കുന്ന ആകർഷണം വലിയ വില്ലനായി മാറുന്ന പല വാർത്തകൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഓൺലൈൻ വിദ്യാഭ്യാസം സാർവത്രികമായി നടപ്പാക്കുമ്പോൾ അതുമൂലമുണ്ടാകുന്ന പ്രതിസന്ധികളാണ് പലയിടത്തുനിന്നും ഉയർന്നുവരുന്നത്. മിഠായി നൽകിയാണ് കുട്ടിയെ തിരികെ വീട്ടിൽ എത്തിച്ചത്.

  കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി മറ്റു ജോലികളിലേക്ക് തിരിഞ്ഞു പോകുന്നവരും ഇതിന്റെ അപകടം തിരിച്ചറിയുന്നില്ല എന്ന് മാത്രം. കുട്ടികളിലെ മൊബൈൽ ഫോൺ അഡിക്ഷൻ എത്രത്തോളം വില്ലനാകുന്നു എന്ന അനുഭവമാണ് ഏറ്റുമാനൂരിൽ ഉണ്ടായത്. ഏതായാലും 7 വയസ്സുകാരനെ തിരികെ കിട്ടിയ ആശ്വാസത്തിലാണ് രക്ഷിതാക്കൾ. മൊബൈൽ കുട്ടികൾക്ക് നൽകുമ്പോൾ വേറെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ്  ആണ് ഏറ്റുമാനൂർ പോലീസ് ആവർത്തിക്കുന്നത്.
  Published by:Naseeba TC
  First published:
  )}