കണ്ണൂർ: ഇ ബുള്‍ജെറ്റ് യൂട്യൂബ് ചാനല്‍ ഉടമകളായ സഹോദരങ്ങളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലിസ് സമര്‍പ്പിച്ച ഹർജി കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഹർജി തള്ളിയത്.
കണ്ണൂർ ഇരിട്ടി കിളിയന്തറ സ്വദേശികളായ ലിബിന്റെയും എബിന്റെയും ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പൊലിസായിരുന്നു കോടതിയെ സമീപിച്ചത്. മയക്കുമരുന്ന് കടത്തില്‍ ഇരുവര്‍ക്കും ബന്ധള്ളതായി പൊലിസ് വാദത്തിനിടെ സംശയം പ്രകടിപ്പിച്ചിരുന്നു.
അതുകൊണ്ട് ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പൊലിസ് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ സംഭവം കെട്ടിചമച്ചതാണ് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
മനപൂർവം കുടുക്കാനുള്ള ശ്രമമാണ് തങ്ങള്‍ക്ക് എതിരെ നടക്കുന്നതെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്മാര് നേരത്തേ പറഞ്ഞിരുന്നു. നീക്കത്തിനു പിന്നില്‍ മയക്കുമരുന്നു മാഫിയയും ചില ഉദ്യോഗസ്ഥരുമാണ്. സാമൂഹ്യ പ്രതിബദ്ധതയോടെ വിഷയങ്ങളില്‍ ഇടപെട്ടതിന്റെ വൈരാഗ്യമാണ് തീര്‍ക്കുന്നത് എന്നും യൂട്യൂബ് ചാനലില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാര് നേരത്തേ പ്രതികരിച്ചത്.
Also Read-
viral video| താൻ ആവശ്യപ്പെട്ട പാട്ട് വെച്ചില്ല; വിവാഹവേദിയിലേക്ക് കയറാതെ പിണങ്ങി നിന്ന് വധു
ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തിലായിരുന്നു എബിന് വര്‍ഗീസിന്റേയും ലിബിൻ വർഗീസിന്റേയും പ്രതികരണം.
കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എബിന്, ലിബിന് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ ഇരുവരും കെട്ടിവെക്കണമെന്നും 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും എന്നായിരുന്നു വ്യവസ്ഥ.
ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ നെപ്പോളിയന് എന്ന കാരവന്റെ രജിസ്ട്രേഷന് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനുമാണ് നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് ചട്ടം 51(A) വകുപ്പ് പ്രകാരമാണ് നടപടി എടുത്തിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.