നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വീടിനുള്ളില്‍ മരിച്ചു കിടന്ന യുവാവിനെ തിടുക്കത്തില്‍ സംസ്‌ക്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞ് പൊലീസ്

  വീടിനുള്ളില്‍ മരിച്ചു കിടന്ന യുവാവിനെ തിടുക്കത്തില്‍ സംസ്‌ക്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞ് പൊലീസ്

  ചിതയ്ക്ക് തീ കൊളുത്തുന്നതിന് മുന്‍പ് പൊലീസ് സ്ഥലത്തെത്തി സംസ്‌കാരം തടഞ്ഞു.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഇടുക്കി: വീട്ടില്‍ മരിച്ചു കിടന്ന യുവാവിന്റെ മൃതദേഹം തിടുക്കത്തില്‍ സംസ്‌ക്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞ് പൊലീസ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് സംഭവ സ്ഥലത്തെത്തി സംസ്‌കാരം തടഞ്ഞത്. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ ഇടനട്ട് സ്വദേശികളായ രാമസ്വാമി - വെള്ളയമ്മ ദമ്പതികളുടെ മകന്‍ സുബ്രമണ്യന്‍ (45) ന്റെ സംസ്‌കാരമാണ് പൊലീസ് തടഞ്ഞത്.

   പരിശോധനകള്‍ക്കായി മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയാണ് ഇയാളെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടത്. ഏറെ താമസിക്കാതെ തന്നെ മറ്റാരെയും അറിയിക്കാതെ ബന്ധുക്കള്‍ തിടുക്കത്തില്‍ വീട് കഴുകിയ ശേഷം മൃതദേഹം കൊട്ടാക്കമ്പൂരിലെ പൊതുശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

   സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചിതയ്ക്ക് തീ കൊളുത്തുന്നതിന് മുന്‍പ് പൊലീസ് സ്ഥലത്തെത്തി സംസ്‌കാരം തടഞ്ഞു. ബന്ധുക്കളുമായി ചര്‍ച്ച നടത്തിയ ശേഷം പരിശോധനകള്‍ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

   Also Read-Rain Alert | മഴ മുന്നറിയിപ്പിൽ വീഴ്ച സംഭവിച്ചത് ആർക്ക്? കേന്ദ്രത്തിനോ, സംസ്ഥാനത്തിനോ?

   മരിച്ച സുബ്രമണ്യന്‍ ഏറെ നാളായി അസുഖബാധിതനായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇയാള്‍ക്ക് മക്കളില്ല.

   മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു; അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിച്ചത് പത്തു മണിക്കൂറിന് ശേഷം

   മണ്ണിടിഞ്ഞു (Landslide) വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് മണിക്കൂറോളം വീട്ടില്‍ കിടന്ന് അത്യാസന നിലയിലായ രോഗി(Patient). പത്തുമണിക്കൂറിന് ശേഷമാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്. വട്ടവട സ്വാമിയാര്‍ അളകോളനിയില്‍ ലക്ഷ്മി ഗോവിന്ദനാണ്(42) വിദഗ്ദ ചികിത്സ കിട്ടാതെ മണിക്കൂറുകളോളം വീട്ടില്‍ കിടന്നത്.

   നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡിലെ തടസം നീക്കിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കോവിലൂരില്‍ നിന്നും ആദിവാസി കോളനിയായ സ്വാമിയാര്‍ അളകുടി റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടത്.

   Also Read- Kerala Rains | ഒടുവൽ കാലവർഷം പൂർണമായും പിൻവാങ്ങി; തുലാവർഷം ആരംഭിച്ചു

   രാത്രി ഒന്‍പതു മണിയോടെയാണ് വീട്ടമ്മയ്ക്ക് രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് അവശനിലയിലായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഇറങ്ങിയെങ്കിലും മണ്ണിടിഞ്ഞ് കിടന്നതിനാല്‍ വാഹനം മുന്നോട്ട് പോകാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് വീട്ടിലേക്ക് ഇവര്‍ തിരിച്ചു മടങ്ങി.

   ഞായറാഴ്ച രാവിലെ ജില്ലാ പഞ്ചായത്തംഗം സി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ നാട്ടുകാരെ സംഘടിപ്പിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങി. പത്തു മണിയോടെയാണ് തടസം നീക്കി രോഗിയെ ആശുപത്രിയിലെത്തിച്ചത്.
   Published by:Jayesh Krishnan
   First published:
   )}