നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പി.എസ്.സി ഒന്നാം റാങ്കുകാരന്‍റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഉത്തരക്കടലാസുകളിലൊന്ന് സുഹൃത്തിന്‍റേത്

  പി.എസ്.സി ഒന്നാം റാങ്കുകാരന്‍റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഉത്തരക്കടലാസുകളിലൊന്ന് സുഹൃത്തിന്‍റേത്

  സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പ്രണവിന്‍റെ പേപ്പറാണിതെന്നാണ് കോളേജ് അധികൃതർ സ്ഥിരീകരിച്ചത്...

  പ്രതികളായ ശിവരഞ്ജിത്തും നസീമും

  പ്രതികളായ ശിവരഞ്ജിത്തും നസീമും

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ പി.എസ്.സി റാങ്ക് പട്ടികയിലെ ഒന്നാമനായ ശിവരഞ്ജിത്തിന്‍റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഉത്തരക്കടലാസുകളിലൊന്ന് സുഹൃത്തിന്‍റേതാണെന്ന് വ്യക്തമായി. ശിവരഞ്ജിത്തിന്‍റെ സുഹൃത്ത് പ്രണവിന് പരീക്ഷയെഴുതാൻ നൽകി ബുക്ക് ലെറ്റാണിതെന്ന് കോളേജ് അധികൃതർ സ്ഥിരീകരിച്ചു. സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ രണ്ടാം റാങ്ക് പ്രണവിനായിരുന്നു. ഒന്നാം പേജിലെ സീരിയൽ നമ്പർ പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. പിടിച്ചെടുത്ത മറ്റ് ഉത്തരക്കടലാസുകൾ ശിവരഞ്ജിത്ത് വാങ്ങിയതാണെന്ന് കോളേജ് അധികൃതർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ പരിശോധന തുടരുകയാണ്.

   കേരള സർവകലാശാലയുടെ 16 കെട്ട് ഉത്തരക്കടലാസുകളാണ് ശിവരഞ്ജിത്തിന്‍റെ വീട്ടിൽനിന്ന് പൊലീസ് പിടിച്ചെടുത്തത്. പരീക്ഷ എഴുതാൻ വാങ്ങിയ ഉത്തരക്കടലാസുകൾ വീട്ടിൽനിന്ന് പിടിച്ചെടുത്ത സാഹചര്യത്തിൽ ഇവർ പരീക്ഷ എഴുതിയ പേപ്പറുകളും പൊലീസ് പരിശോധിക്കും. വീട്ടിൽനിന്ന് എഴുതിക്കൊണ്ടുവന്ന ഉത്തരക്കടലാസുകൾ, പരീക്ഷാഹാളിൽവെച്ച് വാങ്ങിയ ഉത്തരക്കടലാസുകൾക്ക് പകരം തിരികെ നൽകിയെന്ന സംശയമാണ് പൊലീസിനുള്ളത്. സർവകലാശാലയുടെ പക്കലുള്ള ഉത്തരക്കടലാസ് പരിശോധിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

   ശിവരഞ്ജിത്തിന്‍റെ വീട്ടിൽനിന്ന് കണ്ടെടുത്ത ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലിന്‍റെ കാര്യത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ക്ലാസിൽ കയറാത്ത ദിവസങ്ങളിൽ കായികപരിശീലനത്തിനുപോയി എന്നു വരുത്താനുള്ള സർട്ടിഫിക്കറ്റ് വ്യാജമായി നൽകാൻ ഈ സീൽ ഉപയോഗിച്ചുവെന്നാണ് നിഗമനം. ഇതുകൂടാതെ കോളേജിലെ പ്രവേശന സമയത്ത് സ്പോർട്സ് ക്വാട്ടയ്ക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഇവർ നിർമ്മിച്ചുനൽകിയോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
   First published: