മുട്ടിൽ മരം മുറി കേസ് അന്വേഷണ ഉദ്യോഗസ്ഥനായ പി ധനേഷ് കുമാറിന് പ്രതികളുടെ ഭീഷണി; പൊലീസ് അന്വേഷണം തുടങ്ങി
മുട്ടിൽ മരം മുറി കേസ് അന്വേഷണ ഉദ്യോഗസ്ഥനായ പി ധനേഷ് കുമാറിന് പ്രതികളുടെ ഭീഷണി; പൊലീസ് അന്വേഷണം തുടങ്ങി
പുറത്തിറങ്ങിയാൽ വെറുതെ വിടില്ലെന്ന് പ്രതികൾ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ ധനേഷ് കുമാർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അരുൺ ഐഎഫ്എസ്സിന് പരാതി നൽകി. അരുൺ പരാതി എഡിജിപി ശ്രീജിത്തിന് കൈമാറി.
കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാറിന് പ്രതികളുടെ ഭീഷണി. പുറത്തിറങ്ങിയാൽ വെറുതെ വിടില്ലെന്ന് പ്രതികൾ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ ധനേഷ് കുമാർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അരുൺ ഐഎഫ്എസ്സിന് പരാതി നൽകി. അരുൺ പരാതി എഡിജിപി ശ്രീജിത്തിന് കൈമാറി.
വനം വകുപ്പ് ഉദ്യോഗസ്ഥർ മാനന്തവാടി സബ് ജയിലിലെത്തി ചോദ്യം ചെയ്യുന്നതിനിടെയും പ്രതി ആൻ്റോ അഗസ്റ്റിൻ ഭീഷണിപ്പെടുത്തിയിരുന്നു. മാറാട് എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് പി ധനേഷ് കുമാറിൻ്റെ ഓഫീസിലെത്തി മൊഴിയെടുത്തു. മേപ്പാടി റെയ്ഞ്ച് ഓഫീസർ എം കെ സമീറിനെതിരെ പ്രതി ആൻ്റോ അഗസ്റ്റിൻ ഭീഷണി മുഴക്കിയിരുന്നു. എം കെ സമീറും പരാതി നൽകാനൊരുങ്ങുകയാണ്.
പ്രതികള്‍ക്കെതിരെ 42 കേസുകളാണ് മുട്ടില്‍ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട് വനംവകുപ്പ് ചുമത്തിയത്. വാഴവറ്റ സ്വദേശികളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസൂട്ടി അഗസ്റ്റിന് എന്നിവരാണ് മുഖ്യപ്രതികള്‍. ചുമത്തിയ കേസുകളുടെ എല്ലാ വകുപ്പുകളും ജൈവവൈവിധ്യ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ അറസ്റ്റിന് തടസ്സമുണ്ടാകില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.
ഈട്ടി മോഷണം, തഹസില്‍ദാരെ ഭീഷണിപ്പെടുത്തല്‍, റെയ്ഞ്ച് ഓഫീസറുടെ ഡ്രൈവറെ ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ മീനങ്ങാടി, മേപ്പാടി പൊലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ കേസുകള്‍ വേറെയുമുണ്ട്. എല്ലാ കേസുകളിലും എഫ്ഐആര്‍ രേഖപ്പടുത്തിയതുമാണ്. ഉന്നത ഇടപെടലിനെത്തുടര്‍ന്നാണ് വനംവകുപ്പും പൊലീസും പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാതിരുന്നതെന്നാണ് ആക്ഷേപം.
വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന് ആക്ഷേപമുണ്ട്. മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ല.
മുട്ടില്‍ വില്ലേജിലെ പലയിടങ്ങളില്‍ നിന്ന് മുറിച്ചുകടത്തിയ 202ക്യുബിക് മീറ്റര്‍ ഈട്ടിത്തടികളാണ് പിടികൂടിയത്. മൊത്തം 505 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികള്‍ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. കേസില്‍ മറ്റ് പ്രതിളൈ മാസങ്ങളായിട്ടും പിടികൂടാന്‍ കഴിയാത്തതിന് കാരണം ഉന്നത ഇടപെടലാണെന്ന് ആരോപണമുണ്ട്.
മുട്ടില്‍ മരംമുറിക്കേസ് പ്രതിപക്ഷം ഏറ്റെടുത്തതോടെ മന്ദഗതിയിലിലായ അന്വേഷണത്തിന് ജീവന് വച്ചിട്ടുണ്ട്. മരംമുറി കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യുമന്ത്രി വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മേപ്പാടി റെയ്ഞ്ചിന് കീഴിലെ മരംമുറിയുമായി ബന്ധപ്പെട്ട് അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരായ വനപാലകര്‍ക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകര്‍ക്ക് മരംമുറിയ്ക്കാമെന്ന ഉത്തരവിന്റെ മറവിലാണ് വയനാട്ടില്‍ 15 കോടിയുടെ ഈട്ടിക്കൊള്ള അരങ്ങേറിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.