• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഓഫീസ് ആക്രമിച്ച പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു' ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

'ഓഫീസ് ആക്രമിച്ച പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു' ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും എന്നാല്‍ പ്രതികളെ പിടികൂടാതെ പൊലീസ് സംരക്ഷണ വലയമൊരുക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

protest

protest

  • Last Updated :
  • Share this:
കോഴിക്കോട്: ജില്ലയിൽ കോൺഗ്രസ്‌ ഓഫീസുകൾക്ക് നേരെ സിപിഎം വ്യാപക ആക്രമണം അഴിച്ചുവിടുകയാണെന്നും പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം.

കോണ്‍ഗ്രസ് ഓഫീസുകളിലെ നശിപ്പിക്കപ്പെട്ട ഛായാചിത്രങ്ങളുമായാണ് കെപിസിസി വൈസ് പ്രസിഡന്‍റ് ടി സിദ്ദിഖിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും നേതാക്കളും കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ എത്തിയത്.

മഹാത്മാ ഗാന്ധി, രാജീവ്‌ ഗാന്ധി, ഇന്ദിര ഗാന്ധി, അയ്യങ്കാളി തുടങ്ങിയവരുടെ ചിത്രങ്ങളും ഓഫീസുകള്‍ക്കൊപ്പം സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്ന് ടി സിദ്ദിഖ് ആരോപിച്ചു.

ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും എന്നാല്‍ പ്രതികളെ പിടികൂടാതെ പൊലീസ് സംരക്ഷണ വലയമൊരുക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

കമ്മീഷണര്‍ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് ചെറിയ ഉന്തുംതള്ളിനും ഇടയാക്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എം കെ രാഘവന്‍ എംപി, ടി സിദ്ദിഖ്, എം സുബ്രഹ്മണ്യന്‍, പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ തുടങ്ങിയവര്‍ കമ്മീഷണറുമായി ചര്‍ച്ച നടത്തി.



ഓഫീസ് ആക്രമിച്ചവരെ ഒരു ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് കമ്മീഷണര്‍ ഉറപ്പുനല്‍കിയെന്ന് എംകെ രാഘവൻ എംപി വ്യക്തമാക്കി.
Published by:Gowthamy GG
First published: