കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കരാര്‍ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു.
തീപ്പിടിത്ത സമയത്ത് പ്ലാന്റിലുണ്ടായിരുന്ന ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. മാലിന്യ സംസ്കരണത്തിന് കരാറെടുത്ത സോണ്ടയുടെ ജീവനക്കാരുള്പ്പടെയുള്ളവരില് നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. കൂടാതെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
Also read-ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ
ഇതീലൂടെ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി സാധ്യത നടന്നോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പക്ഷേ അത്തരത്തിലുള്ള തെളിവുകളൊന്നും പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തീപ്പിടിത്തത്തിനുത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ ക്രിമിനല്‍-വകുപ്പുതല നടപടിവേണമെന്ന് കഴിഞ്ഞ ദിവസം ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം ആവശ്യമാണ്. രണ്ടുമാസത്തിനകം കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ഉത്തരവില്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.